Listen live radio
മേപ്പാടി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹാര്‍ട്ട് എക്‌സിബിഷന്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിന്‍ ലോബ്ബിയില്‍ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൗജന്യ പ്രദര്‍ശനം മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീന്‍ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാന്‍ അക്കരപറ്റി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ അനസ് ബിന്‍ അസീസ്, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനീഷ് ബഷീര്‍, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ലിഡാ ആന്റണി,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു. മനുഷ്യഹൃദയത്തിന്റെ വിവിധ വളര്‍ച്ചാ ഘട്ടങ്ങള്‍ വിശദീകരിക്കുന്ന മോഡലുകളും ഹൃദയ സ്തംഭനത്തിലേക്കു നയിക്കുന്ന ബ്ലോക്കുകളും അവ പരിഹരിക്കുന്ന സ്റ്റെന്റിങ് ഉള്‍പ്പെടെയുള്ള ചികിത്സാ മാര്‍ഗ്ഗങ്ങളെ വിശദീകരിക്കുന്ന രൂപങ്ങളും ഹൃദ്രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍, പേസ്‌മേകറുകള്‍, സ്റ്റെന്റിങ്ങും ബലൂണ്‍ ആഞ്ചിയോപ്ലാസ്റ്റിയും, റോട്ടാബ്ലേറ്റര്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ഹൃദയാരോഗ്യം സൂക്ഷിക്കാന്‍ പ്രാപ്തമായ ഭക്ഷണ ശീലങ്ങളെക്കുറിച്ചും കൃത്യമായി ഇവിടെ വിശദീകരിക്കുന്നുണ്ട്.
ഒപ്പം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളും ഹൃദ്രോഗ വിഭാഗം നടുത്തുന്നുണ്ട്. . ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്നറിയുന്നതിനുള്ള ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് (ആഞ്ചിയോഗ്രാമും ലാബ് ടെസ്റ്റുകളുമുള്‍പ്പെടെ) ഇപ്പോള്‍ 5000 രൂപയും, പ്രസ്തുത ബ്ലോക്ക് മാറ്റുന്നതിനുള്ള ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ഇപ്പോള്‍ 50000 രൂപയും മാത്രമാണ് ഈ കാലയളവില്‍ ഈടാക്കുക. കൂടാതെ 699 രൂപയുടെയും 999 രൂപയുടെയും വിവിധ ഹാര്‍ട്ട് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹൃദയ ദിനത്തില്‍ നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881086 എന്ന നമ്പറിലോ 8111881129 എന്ന നമ്പറിലോ വിളിക്കുക.