Listen live radio
താത്ക്കാലിക നിയമനം
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30 ന് തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ എന്‍ജിനീയറിങ് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04935-257321
അസിസ്റ്റന്റ് സര്‍ജന്‍ നിയമനം : അഭിമുഖം 7 ന്
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ – 04936 – 282854
ബാറ്ററി വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ജില്ലാ ഡിവിഷന്‍ ഓഫീസിലേക്ക് 2 കെ.വി യു.പി.എസ്, ആവശ്യമായ ബാറ്ററി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് മൂന്നിനകം ഡിവിഷനില്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 04936 247442.
വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വ്യക്തിഗത, സ്റ്റാര്‍ട്ടപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വാഹന വായ്പ തുടങ്ങി വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നാല് ശതമാനമാണ് പലിശ നിരക്ക്. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04935 293055, 293015, 6282019242.
മെഡിക്കൽ വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം
സർക്കാർ -എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ( ഒ.ബി.സി) വിദ്യാർത്ഥികൾക്ക് പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാതാവ്,പിതാവ്, അല്ലെങ്കിൽ ഇരുവരും നഷ്ടപ്പെട്ടവർ, കുടുംബവാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയാത്തവർക്കുമാണ് അവസരം. വിദ്യാർത്ഥികൾ ഒക്ടോബർ 15 നകം അപേക്ഷ ഇ- ഗ്രാൻൻ്റ്സ് 3.0 പോർട്ടൽ മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in ൽ ലഭിക്കും. ഫോൺ – 0495 2377786.
സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിയമനം
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എന്‍.ബിയും ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബര്‍ 19 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ -04935 299424
ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 10,11 തിയതികളില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 10. 30 മുതല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഒക്ടോബര്‍ 11 ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ ഇന്‍- ചാര്‍ജ് അറിയിച്ചു. ഫോണ്‍ – 0471 2300 362
അധ്യാപക നിയമനം
സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, സെറ്റാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍- 04936 220147, 9946 153609.
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 4, 5 തിയതികളില്‍ ക്ഷീരകര്‍ഷകര്‍ക്ക് സുരക്ഷിതമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിനകം 0495 2414579 നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ പരിശീലന സമയത്ത് ലഭ്യമാക്കണം.
അധ്യാപക നിയമനം
കരിങ്കുറ്റി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.സി വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എല്‍.എസ്.എം വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബി.വി.എസ്.ഇ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നെന്മേനി ഗവ വനിതാ ഐ.ടി.ഐയില്‍ അരിത്ത്മാറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എന്‍ജിനീയറിങ് വിഷയത്തില്‍ ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.ടി.സി/എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐയില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04936 266700.
ലാബ് ഉദ്ഘാടനം ചെയ്തു
തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നവീകരിച്ച ലബോറട്ടറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.അസ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍, വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷാബി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫൗസിയ ബഷീര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിബുപോള്‍, പി.കെ.അബ്ദുറഹിമാന്‍, മെഡിക്കല്‍ ഓഫീസര്‍ കെ.ദിവ്യകല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍,ബിന്ദുമോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മാമാട്ടംകുന്ന്, കാരക്കുനി, ഒഴുക്കന്‍മൂല പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 1)രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ
ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ കണ്ണോത്ത്കുന്ന്, പതിനാറാം മൈൽ, ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങും.