Listen live radio

മാനന്തവാടി വിമല നഗര്‍ യവനാര്‍കുളം വാളാട് പേരിയ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണം

after post image
0

- Advertisement -

 

മാനന്തവാടി ന്മ പോസ്റ്റ് ഓഫിസ് പരിസരത്തു നിന്ന് തുടങ്ങി മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാല്‍ പഞ്ചായത്തിലെയും ഗ്രാമീണ പ്രദേശങ്ങളെ ബന്ധിപ്പിച്ച് വിമല നഗര്‍, കുളത്താട, വാളാട് എച്ച്എസ് വഴി പേരിയ 36ല്‍ എത്തുന്ന റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായും തിര്‍ക്കണമെന്നും നര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. റോഡിന്റെ നിര്‍മ്മാണത്തിലെ പിഴവിന് എതിരെ കെ.എസ്ടിപിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടി വൈകുകയാണ്. റോഡിന്റെ സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡില്‍ വെള്ളം ഒഴുകുന്നതിന്ചാല്‍ നിര്‍മ്മിക്കത്താതിനാല്‍ മഴവെള്ളം സ്വകര്യ വ്യക്തികളുടെ വീടിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തുന്നത് അപകട ഭീഷണിയുര്‍ത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരിഭാഗവും നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണിത്. മാനന്തവാടി ചൂട്ടക്കടവ് പമ്പ് ഹൗസ് സമീപത്ത് പുഴയേരത്ത് റോഡ് ഉയര്‍ത്തി നിര്‍മ്മിക്കാത്തതു കൊണ്ട് മഴക്കാലത്ത് വെള്ളം കയറി റോഡ് ഗാതഗതം തടസ്സപ്പെടുന്നതും സംരക്ഷണ ഭിത്തി നിര്‍മ്മിക്കത്തത് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. 27 കിലോമിറ്റര്‍ ദുരം വരുന്ന റോഡിന്റെ നിര്‍മ്മാണത്തിന് ഇതുവരെ 140 കോടി രൂപ കഴിഞ്ഞുവെന്നാണ് അറിയുന്നത്.
കുളത്താടയില്‍ നിന്നും വാളാടേക്ക് പുഴയരികിലൂടെ പോകുന്ന ഭാഗത്ത് പുലിക്കാട്ട് കടവ് പാലത്തിനു സമീപത്ത് ഇന്റര്‍ലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് 2022-23 വര്‍ഷത്തെ മഴക്കാലത്ത് ഇടിഞ്ഞു താഴ്ന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി റോഡിന്റെ ഈ ഭാഗത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്. കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് റോഡ് നിര്‍മാണം നടത്തുന്നത്..കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണം പുര്‍ത്തിയക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഈ ഭാഗത്ത്. റോഡ് പണി നടക്കുന്ന സമയത്ത് തന്നെ അപാകതകള്‍ ചൂണ്ടികാണിച്ചിരുന്നത് ആണെന്നും ഇത് പരിഗണിക്കാതെ മുന്നോട്ട് പോയതാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നും നാട്ടുക്കാര്‍ പറയുന്നു.പുലിക്കാട്ട് കടവില്‍ തൊണ്ടര്‍നാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണിയും വേഗം പൂര്‍ത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു
മാനന്തവാടി മുതല്‍ വാളാട് വഴി പേരിയ വരെ 27 കിലോമീറ്റര്‍ റോഡിന് 98 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക 94 കോടിയില്‍പരം രുപയക്കാണ് യു എല്‍ സിസി ടെന്‍ഡര്‍ എടുത്തത്. 120 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ 140 കോടി കഴിഞ്ഞുവെന്നാണ് അറിയുന്നത് 2021ലാണ് നിര്‍മാണം ആരംഭിച്ചത്. ഇനിയും പല സ്ഥലത്തും ഓവുചാല്‍ നിര്‍മാണം അടക്കം പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ റോഡിന്റെ ഉദ്ഘാടനം ഇനിയും നടത്തിയിട്ടില്ല. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇതുവഴിയുള്ള യാത്ര പ്രശ്‌നത്തിന് പരിഹാരമാകു.കഴുക്കോട്ടുര്‍, മുതിരേരി,യവനാര്‍കുളം, കുളത്താട, മുടപിനാല്‍ കടവ്, പുലിക്കാട്ട് കടവ്, എന്നിവിടങ്ങളിലെ യാത്ര പ്രശ്‌നത്തിന് പരിഹാരമാവും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വൈകുകയാണങ്കില്‍ ത്രിത ല പഞ്ചായത്ത് ജനപ്രതി ധിനികളുടെ നേതൃത്വത്തില്‍ കര്‍മ്മസമതി രൂപികരിച്ച് സമരത്തിന് നേതൃത്വം നല്‍കുമെന്നും വകുപ്പ് മന്ത്രിക്കും കെ.എസ്ടിപിക്കും പരാതി നല്‍കിയതായും ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി പറഞ്ഞു.

 

Leave A Reply

Your email address will not be published.