Listen live radio
മാനന്തവാടി: അസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാം സമ്പൂര്‍ണത അഭിയാന്‍ കാമ്പയിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണത്തിന്റെ ബ്ലോക്ക്തല ഉദ്ഘാടനം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ 709 കുടുംബശ്രീ സ്വയം സഹായക സംഘങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് കൈമാറ്റം നടത്തിയതിന്റെ ചെക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിക്ക് കൈമാറി.ഒരു ഗ്രൂപ്പിന് പതിനയ്യായിരം രൂപ വീതം മാനന്തവാടി ബ്ലോക്കിലെ 709 കുടുംബശ്രീ സ്വയം സഹായക സംഘങ്ങള്‍ക്കായി ഒരു കോടി ആറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയാണ് ഇതുവരെ കൈമാറ്റം ചെയ്തിട്ടുള്ളത്.എടവക,തിരുനെല്ലി,തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലെയും മാനന്തവാടി മുനിസിപ്പാലിറ്റിയിലെയും സി ഡി എസ് പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ട സ്വയം സഹായക സംഘങ്ങളിലെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
കെ.വി. വിജോള്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പി.കല്യാണി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, മെംബര്‍മാരായ പി.ചന്ദ്രന്‍,പി കെ അമീന്‍, ഇന്ദിര പ്രേമചന്ദ്രന്‍, ജോയ്‌സി ഷാജു, വി.ബാലന്‍, അസീസ് വാളാട്, രമ്യ താരേഷ്,വിമല ബി എം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കെ കെ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിജോയ് കെ ജെ,അസ്പിരേഷണല്‍ ബ്ലോക്ക് ഫെലോ റോഷന്‍ രാജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.