Listen live radio

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

after post image
0

- Advertisement -

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ( ഒക്ടോബർ 5 ) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ കുറ്റ്യാംവയൽ, ബപ്പനമല ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഡ്രോപ്പ് ഔട്ട് ഫ്രീ മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. ഫ്‌ളവര്‍ മേക്കിങ്, ഫാബ്രിക് പെയിന്റിങ്, വെജിറ്റബിള്‍ പ്രിന്റിങ് തുടങ്ങിയ വിവിധ കരകൗശല വിദ്യകളില്‍ 26 വിദ്യാര്‍ത്ഥികളാണ് ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ പങ്കെടുക്കുന്നതിനായി പരിശീലനം നേടിയത്. പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗാത്മകതയും സ്വയംപര്യാപ്തതയും വളര്‍ത്തുകയാണ് ലക്ഷ്യം. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, ഷാമില ജുനൈസ്, ജിസോമോള്‍, നിര്‍വഹണ ഉദ്യോഗസ്ഥന്‍ പി.എ അബ്ദുള്‍നാസര്‍, എച്ച്.എം ജിജി ജേക്കബ് എന്നിവര്‍ സംസാരിച്ചു

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ടയില്‍ നെഹ്‌റു യുവ കേന്ദ്ര, പബ്ലിക് ലൈബ്രറി വെള്ളമുണ്ട, വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, എസ്.പി.സി യൂണിറ്റ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളമുണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ജേഴ്‌സി വിതരേേണാദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുരിങ്ങാരത്ത് അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം പി.എ അസീസ്, നെഹ്‌റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരഭി സുരേഷ്ബാബു, വി.കെ ശ്രീധരന്‍ മാസ്റ്റര്‍, എം.മണികഠന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ലോക കാഴ്ച്ച ദിനം : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റർ രചനാ മത്സരം

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. കമ്പളക്കാട് കാപിലോ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 8 ന് രാവിലെ 10 മുതല്‍ 12 വരെ മത്സരം നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. മത്സരത്തില്‍ ഒരു സ്കൂളില്‍ നിന്നും രണ്ട് പേര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 9656908199, 9539169896. നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ചാര്‍ട്ട് പേപ്പറുകള്‍ ലഭ്യമാക്കും. മറ്റ് സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ കൊണ്ട് വരണം. മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കൊണ്ട് വരണം. വിജയികള്‍ക്ക് ഒക്ടോബര്‍ 10 ന് ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കുഴിപ്പില്‍ കവല ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ ഇന്ന് (ഒക്ടോബര്‍ 5) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കായിക ക്ഷമതാ പരീക്ഷ 8,9,10 തിയതികളില്‍

ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 287/23) തസ്തിക തെരഞ്ഞെടുപ്പിനുള്ള ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 8,9,10 തിയതികളിലായി കാസര്‍ഗോഡ്, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ രാവിലെ 5.30 മുതല്‍ നടത്തുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവ പ്രൊഫൈലിലും മൊബൈല്‍ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അവശ്യ രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് സ്ഥലത്ത് ടെസ്റ്റിന് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

അധ്യാപക നിയമനം

പനങ്കണ്ടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ – 04936 247850

കാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. തൊഴിലാളികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.