Listen live radio
ചണ്ഡീഗഡ്: പഞ്ചാബില്‍ ആംആദ്മി പ്രവര്‍ത്തകനെ മൂന്ന് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളില്‍ വന്ന അജ്ഞാതരായ മൂന്ന് പേര്‍ രാജ്‌വീന്ദര്‍ സിങിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു പ്രതികള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.
വെടിയേറ്റ രാജ്‌വീന്ദര്‍ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തില്‍ ആം ആദ്മി അനുശോചനം രേഖപ്പെടുത്തി.
പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും രാജ്‌വീന്ദറിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് എഎപി നേതാവും എംപിയുമായ മല്‍വിന്ദര്‍ സിങ് കാങ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.