Listen live radio
മാനന്തവാടി: നാഷണല്‍ കോണ്‍ഫെഡറേഷന്‍, പാറത്തോട്ടം കാര്‍ഷിക വികസന സമതി പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്‍സ്, ഗ്രാസ് ഇംപാക്ട് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ 50 ശതമാനം സാമ്പത്തിക സഹായത്തോടെയുള്ള ഇരുചക്രവാഹനങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നാളെ മാനന്തവാടി സെന്റ ജോസഫ് ഹോസ്പിറ്റലിന്റെ സമീപത്തെ ഗ്രൗണ്ടില്‍ രാവിലെ 10 മണിക്ക് നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിക്കും.മാനത്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ താക്കോല്‍ വിതരണം നിര്‍വഹിക്കും. നഗര സഭസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരയ ലേഖ രാജിവന്‍, അഡ്വ.സി ന്ധു സെബാസ്റ്റ്യന്‍ ,കൗണ്‍സിലര്‍ പി.വി ജോര്‍ജ്,നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ദേശീയ കോഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍ മുഖ്യാതിഥിയാകും.എം.എം. അഗസ്റ്റ്യന്‍ പദ്ധതി വിശദികരണം നടത്തും.ദിനേശന്‍ സി,കെ ബാബു വര്‍ഗീസ്, അഡ്വ ഗ്ലാസിസ് ചെറിയന്‍ കെ.ഉസ്മാന്‍, ഗീത ഗംഗാധരന്‍, കടവത്ത് മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. മുന്‍കൂട്ടി 50 ശതമാനം സാമ്പത്തിക മടച്ച് ബുക്ക് ചെയ്തവര്‍ക്കാണ് ഇരുചക്രവാഹനം വിതരണം ചെയ്യുന്നത്. മുമ്പ് സൈക്കിള്‍, ലാപ്പ്‌ടോപ്പ്, തയ്യല്‍ മെഷ്യന്‍, വളങ്ങള്‍, വിട്ടുപകരണങ്ങള്‍ എന്നിവ വിതരണം ചെയ്തിരുന്നു.