Listen live radio
തിരുവനന്തപുരം: സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിൽ. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിൽ തിരിച്ചെത്തി.
ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കരുത്തരായ കർണാടകയെ നേരിടാനൊരുങ്ങുന്നത്. സഞ്ജു വരുന്നതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പ്ലെയിങ് ഇലവനിൽ നിന്നു പുറത്തായേക്കും.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറിയടിച്ചാണ് സഞ്ജു വരുന്നത്. താരം മിന്നും ഫോമിലാണ്.
മായങ്ക് അഗർവാളാണ് കർണാടകയുടെ ക്യാപ്റ്റൻ. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നിവരും ടീമിലെ പ്രധാന താരങ്ങളാണ്. ബംഗളൂരുവിലാണ് കേരളം- കർണാടക പോരാട്ടം.