Listen live radio
ണ്ണിടിച്ചില്‍
മോക്ക് ഡ്രില്‍ ഇന്ന്
ജില്ലാ ഭരണ കൂടത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഇന്ന് (ഒക്ടോബര്‍ 17) മണ്ണിടിച്ചില്‍ വിഷയത്തില്‍ മോക്ക് ഡ്രില്‍ നടത്തുന്നു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ഉപ തെരഞ്ഞെടുപ്പ്:
വീഡിയോഗ്രാഫി യൂണിറ്റ് വിതരണം
ക്വട്ടേഷന്‍ ക്ഷണിച്ചു
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും എം.സി.സി, വീഡിയോ സര്‍വൈലന്‍സ്, ഫ്‌ലയിങ് സ്‌ക്വാഡ്, തെരഞ്ഞെടുത്ത പോളിങ് സ്റ്റേഷന്‍ എന്നിവയുടെ വീഡിയോ ചിത്രീകരണത്തിന് വീഡിയോഗ്രാഫി യൂണിറ്റുകള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് 60 വീഡിയോഗ്രാഫി യൂണിറ്റുകളാണ് വിതരണം ചെയ്യേണ്ടത്. ഓരോ ദിവസവും 12 നും 24 മണിക്കൂറിലും അധികരിക്കുന്ന ചിത്രീകരണത്തിന്റെ ചാര്‍ജ്ജ് പ്രത്യേകമായി കാണിക്കണം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 18 ന് ഉച്ചക്ക് ഒന്നിനകം തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം. ക്വട്ടേഷന്‍ കവറിന് മുകളില്‍ പൊതു തെരഞ്ഞെടുപ്പ് 2024- വീഡിയോഗ്രാഫി ക്വട്ടേഷന്‍, ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍, കളക്ടറേറ്റ് വയനാട് വിലാസം രേഖപ്പെടുത്തണം. ക്യട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചക്ക് രണ്ടിന് തുറക്കും. ഫോണ്‍- 04936 204220.
അഭിമുഖം മാറ്റിവെച്ചു
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്ന് (ഒക്ടോബര്‍ 17) നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തിയതി പീന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടിക്കാഴ്ച മാറ്റിവെച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലേക്ക് ഓവര്‍സീയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് ഒക്ടോബര്‍ 19 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കട്ടയാട്, കോക്കടവ് ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 17) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാക്കാഞ്ചിറ, അഞ്ചാം മൈല്‍ പെട്രോള്‍ പമ്പ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ഒക്ടോബര്‍ 17) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ്് എന്‍ജിനീയര്‍ അറിയിച്ചു.