Listen live radio
ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് (ഒക്ടോബര്‍ 18) വൈകിട്ട് 3.30 ന് സിവില്‍ സ്റ്റേഷനിലെ സ്പോട്സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ അംബേദ്ക്കര്‍, വെള്ളമുണ്ട അമ്പലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 18) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കൂടിക്കാഴ്ച മാറ്റിവെച്ചു
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ സൈക്യാടി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തിയിലേക്ക് നവംബര്‍ രണ്ടിന് രാവിലെ 11 ന് നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇന്ന് (ഒക്ടോബര്‍ 18) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു