Listen live radio

മഠംകുന്ന് കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

after post image
0

- Advertisement -

 

വയനാട്: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മഠംകുന്നില്‍ ടാര്‍പോളിന്‍ മറച്ച വീടുകളില്‍ താമസിക്കുന്ന പണിയ സമുദായത്തിലുള്ള കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.വയനാട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. സര്‍വേയര്‍മാരുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് പട്ടയം അനുവദിക്കുന്ന നടപടികള്‍ അനന്തമായി നീട്ടുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഷെഡുകളുടെ ഭൗതികാവസ്ഥ താല്‍ക്കാലിമായെങ്കിലും മെച്ചപ്പെടുത്തി ശുചിമുറി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മാനുഷിക പരിഗണന നല്‍കി അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മാനുഷിക പരിഗണന നല്‍കി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികള്‍ക്ക് ഭൂമിക്ക് പട്ടയമില്ലെന്ന ന്യൂനത തടസ്സമാകരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വയനാട് ജില്ലാ കളക്ടറും മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഐ.റ്റി.ഡി.പി പ്രോജക്റ്റ് ഓഫീസറും 3 മാസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കണം. ഭൂമിക്ക് പട്ടയം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രദേശത്ത് താമസിക്കുന്ന 33 കുടുംബങ്ങളുടെയും വീടുകള്‍ താല്‍ക്കാലികമായി കെട്ടിമേയുക, കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മുട്ടില്‍ പഞ്ചായത്ത് വാര്‍ഡ് പഞ്ചായത്തംഗം പി.വി സജീവ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

കുടുബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് സ്ഥലത്തെ സര്‍വേ പൂര്‍ത്തിയാക്കാന്‍ സര്‍വേയര്‍മാരുടെ അപര്യാപ്തതയുണ്ടെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. റിസര്‍വോയര്‍ പ്രദേശത്തെ ഭൂമിയായതിനാല്‍ ഭൂമി പതിച്ചു നല്‍കാന്‍ റവന്യൂവകുപ്പിന് മാത്രമായി കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ, ഇറിഗേഷന്‍, പട്ടികവര്‍ഗവകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണ്. മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയായവരും കുട്ടികളുമടക്കം 100 ലധികം പേര്‍ താമസിക്കുന്നുണ്ടെന്നും ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലെന്നും പറയുന്നു.

Leave A Reply

Your email address will not be published.