Listen live radio

‘സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍, കലോത്സവം ജനുവരി 4 മുതല്‍; രാവും പകലും കായിക മേള’; മന്ത്രി വി ശിവന്‍കുട്ടി

after post image
0

- Advertisement -

 

 

സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4നും, കലോത്സവം ജനുവരി 4നും ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കായിക മേള ഒളിപിക്‌സ് മാതൃകയിലാണ് നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നവംബര്‍ 4 മുതല്‍ 11 വരെയാണ് കായിക മേള നടക്കുക. എറണാകുളത്ത് 17 വേദികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.24000 കായിക പ്രതിഭകള്‍ പങ്കെടുക്കും മേളയില്‍ പങ്കെടുക്കും. ഉദ്ഘടന വേദിയില്‍ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രി നിര്‍വഹിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ ഏവര്‍റോളിംഗ് ട്രോഫി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തക്കുടു അണ്ണാറക്കണ്ണനാണ് 2024 സ്‌കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നം. രാത്രിയും പകലും കായിക മേള നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തിയാണ് മേള നടത്താന്‍ തീരുമാച്ചിരിക്കുന്നത്.

സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്താണ് നടക്കുക. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയില്‍ നടക്കും. നവംബര്‍ 15 മുതല്‍ 18വരെയാണ് ശാസ്ത്രമേള നടക്കുക. അതേസമയം വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂകളെ പൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് എന്‍ഒസി വാങ്ങിക്കാതെയാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ഡിആഒ നേതൃത്വത്തില്‍ പരിശോധന നടത്തും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫീസിന്റെ പേരിലും സ്‌കൂളുകളില്‍ വന്‍ കൊള്ള നടക്കുന്നു എന്ന് വിദ്യാഭാസ മന്ത്രി ആരോപിച്ചു.

കായിക മേളയ്ക്ക് ഒളിംപിക്സ് എന്ന പേരിനായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിച്ചിരുന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിയമപ്രശ്നം വരാതിരിക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഉപയോഗിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.