കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ജൈവ അധിനിവേശം കുറയ്ക്കാന്‍ ഏകദിന ശില്പശാല നടത്തി. ജൈവ അധിനിവേശം കുറയ്ക്കാന്‍ പഞ്ചായത്ത് പരിധിയില്‍ അവലംബിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഭീമന്‍ ഒച്ചിന്റെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ ആവശ്യപ്രകാരം സ്ഥലത്ത് പരിശോധന നടത്തുകയും ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി ബോധവത്കരണം നല്‍കിയത്. ഒച്ചിന്റെ വ്യാപനം മനസ്സിലാക്കി വ്യാപനത്തിന്റെ തോതനുസരിച്ച് നിര്‍മ്മാര്‍ജനം ചെയ്യേണ്ട ശാസ്ത്രീയ രീതികള്‍,ആവശ്യമായ അടിയന്തര നടപടികള്‍ സംബന്ധിച്ചും ശില്‍പശാലയില്‍ ചര്‍ച്ച ചെയ്തു.
ഭീമന്‍ ഒച്ചിന്റെവര്‍ദ്ധനവ് മനസ്സിലാക്കാന്‍
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ക്യാമ്പസിലെ ബിരുദാനന്തര
ബിരുദ വിദ്യാര്‍ഥികളായ ടി.എസ് ശരത്ത്, അജിന്‍ മാര്‍ട്ടിന്‍ എന്നിവരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത് പരിധിയില്‍ വരുന്ന മറ്റു അതിനിവേശ ജന്തു സസ്യജാലങ്ങളെ കുറിച്ച് മനസ്സിലാക്കുകയും അവ നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളും അടിയന്തരമായി
സ്വീകരിക്കുമെന്ന് ജൈവവൈവിധ്യ
പരിപാലന സമിതി അറിയിച്ചു.
ശില്‍പശാലയില്‍ സംസ്ഥാന
ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ
കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ജന്തു ശാസ്ത്ര വകുപ്പ് മേധാവി ഡോ. ഷംസുദ്ദീന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
കെ. റിഷാന, കൃഷി ഓഫീസര്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, ബി.എം.സി അംഗങ്ങള്‍, കര്‍ഷകര്‍, അഗ്രോ ക്ലിനിക് കണ്‍വീനര്‍മാര്‍,
പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.