Become a member

Get the best offers and updates relating to Liberty Case News.

― Advertisement ―

spot_img

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. രാത്രി 8 മണിക്കാണ് മോദി രാജ്യത്തോട് സംസാരിക്കുക. ഇന്ത്യ-പാക്ക് സംഘർഷത്തിനു പിന്നാലെ ആദ്യമായാണ് നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.         ഇന്ത്യ– പാക്ക്...
HomeWAYANADKalpettaപോലീസും കേന്ദ്ര സേനയും റൂട്ട് മാര്‍ച്ച് നടത്തി

പോലീസും കേന്ദ്ര സേനയും റൂട്ട് മാര്‍ച്ച് നടത്തി

- Advertisement -

 

കല്‍പ്പറ്റ : ലോകസഭാ ഉപതിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പോലീസും കേന്ദ്ര സേനയും റൂട്ട് മാര്‍ച്ച് നടത്തി.ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കല്‍പ്പറ്റ,മാനന്തവാടി, മീനങ്ങാടി സ്റ്റേഷന്‍ പരിധികളിലാണ് പോലീസും കേന്ദ്ര സേനയും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തിയത്. കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.ജെ ബിനോയുടെ നേതൃത്വത്തില്‍ കല്പറ്റ ടൗണിലും, മാനന്തവാടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന്റെ നേതൃത്വത്തില്‍ മാനന്തവാടി സ്റ്റേഷന്‍ പരിധിയിലും, മീനങ്ങാടിയില്‍ എസ്.ഐ അബ്ദുറഹിമാന്റെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മീനങ്ങാടി ടൗണില്‍ നടന്ന സായുധസേനയുടെ റൂട്ട് മാര്‍ച്ച് മീനങ്ങാടി 53 ലാണ് സമാപിച്ചത്.എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.

ജില്ലയിലുടനീളം പോലീസ് പട്രോളിംഗ്, സംസ്ഥാന അതിര്‍ത്തികളില്‍ പിക്കറ്റ് പോസ്റ്റ് തുടങ്ങി അതിര്‍ത്തികളിലൂടെ അനധികൃതമായി പണം, സ്വര്‍ണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനും പ്രത്യേക സംയുക്ത സ്‌ക്വാഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.