Listen live radio
കണിയാരം അണക്കെട്ട്, ചിറക്കര, പഞ്ചാരക്കൊല്ലി പ്രദേശങ്ങളില്‍ വിവിധ ടൂറിസം പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് സിപിഐഎം കണിയാരം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജെസി, പിലാക്കാവ്, ചിറക്കര പ്രദേശങ്ങളിലെ വന്യമൃ?ഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. പി മൊയ്തു ന?ഗര്‍ (കണിയാരം) നടന്ന പ്രതിനിധി സമ്മേളനത്തില്‍ പി ജി വിജയന്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം സോമന്‍, കെ ജി ജോയി, ഉഷാ കേളു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എ കെ റൈഷാദ് രക്തസാക്ഷി പ്രമേയവും കെ വി രാജു അനുശോചന പ്രമേയവും കെ വി ജുബൈര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.പി ടി ബിജു, എം റെജീഷ്, കെ എം വര്‍ക്കി, ടി കെ പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു.പി ജി വിജയന്‍, ഡോ.എം പി അനില്‍, സീമന്തിനി സുരേഷ് എന്നിവര്‍ എന്നിവര്‍ പ്രമേയ കമ്മിറ്റിയായും വി കെ ചന്ദ്രന്‍, സഫിയ മൊയ്തീന്‍, കെ വി രാജു, ബബിത എന്നിവര്‍ മിനുട്‌സ് കമ്മിറ്റിയായും പ്രവര്‍ത്തിച്ചു. കെ വി ജുബൈര്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സീതാറാം യെച്ചൂരി നഗറില്‍ നടന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റിയം?ഗം പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ ജി ജോയി അധ്യക്ഷനായി.