Listen live radio

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

after post image
0

- Advertisement -

ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇ- ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നു. ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തുന്നവരില്‍ ഇതുവരെയും ഇ-ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത മൊബൈലുമായി എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ 30 മുതല്‍ ഒ.പി ടിക്കറ്റ് വിതരണം ഇ- ഹെല്‍ത്ത് മുഖേനയാണ് നടപ്പാക്കുന്നത്.

ആധാര്‍കാര്‍ഡ് അപ്‌ഡേഷന് സൗകര്യം

ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ആധാര്‍ എടുക്കുന്നതിനും ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്നു. ജില്ലയില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ് ലഭിച്ചവര്‍ ഒക്ടോബര്‍ 29,30, നവംബര്‍ ഒന്ന് തിയതികളില്‍ സിവില്‍ സ്റ്റേഷന്‍ പരിധിയിലെ അക്ഷയ കേന്ദ്രത്തിലെത്തി ആധാര്‍ അപ്‌ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936 205307.

വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷന്‍

സ്വച്ഛഭാരത് മിഷന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭക്ക് വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കാന്‍ അവസരം. നഗരസഭ പരിധിയിലെ ശുചിമുറി സംബന്ധമായ സൗകര്യങ്ങളും വൃത്തിയും ഉറപ്പാക്കാനുള്ള ദേശീയതല സര്‍ട്ടിഫിക്കേഷനാണ് വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷന്‍. ഒ.ഡി.എഫ് പ്ലസ്പ്ലസ് സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനത്തെ ഏക നഗരസഭയാണ് കല്‍പ്പറ്റയെന്ന് സെക്രട്ടറി അറിയിച്ചു.

കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേള
നാരങ്ങ മിഠായി മികച്ച ചിത്രം

കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേളയില്‍ നാരങ്ങ മിഠായി മികച്ച ചിത്രമായി തിരെഞ്ഞെടുത്തു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ 9 ജില്ലകളില്‍ നിന്നും 102 ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. തിരുനെല്ലി, നൂല്‍പ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയില്‍ നിന്നായി 34 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. സ്‌പെഷല്‍ മിഷന്‍ അംഗങ്ങള്‍, ജില്ലാ മിഷന്‍ ടീമംഗങ്ങള്‍ , കുട്ടികളും ഉള്‍പ്പെടെ 170 പേരടങ്ങുന്ന സംഘമാണ് ജില്ലയില്‍ നിന്നും ചലച്ചിത്രമേളയില്‍ പങ്കെടുത്തത്. എറണാകുളം സെന്റ് തെരേസ കോളേജില്‍ നടന്ന പരിപാടിയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സമ്മാന തുകയും കൈമാറി. മികച്ച രണ്ടാമത്തെ ചിത്രമായി അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ദാഹം, മൂന്നാമത്തെ ചിത്രമായി പറമ്പിക്കുളം സ്‌പെഷ്യല്‍ പ്രോജെക്ടിന്റെ ‘നെറ്റ്വര്‍ക്ക് ‘എന്നിവ തിരെഞ്ഞെടുത്തു.

വൈദ്യുതി മുടങ്ങും

കമ്പളക്കാട് സെക്ഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വെണ്ണിയോട്, കാരക്കുന്ന്, മരവയല്‍, പുഴക്കംവയല്‍, കോട്ടത്തറ, ചീരാത്ത്, കരിഞ്ഞകുന്ന്, മാടക്കുന്ന്, വാളല്‍, മെച്ചന, പുഴക്കലിടം, ഏച്ചോം, വണ്ടിയാമ്പറ്റ, കരിംകുറ്റി, ഈരംകൊല്ലി ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങിമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ നാലാം മൈല്‍, ദ്വാരക സ്‌കൂള്‍, ദ്വാരക മില്‍, ഐ.ടി.സി, പാസ്റ്ററല്‍ സെന്റര്‍, ഹരിതം, പാലമുക്ക്, പള്ളിക്കല്‍, കാരക്കുനി, ബി.എഡ് സെന്റര്‍, മാമട്ടംകുന്ന്, പാതിരിച്ചാല്‍, വെസ്റ്റേണ്‍ കോഫി, അംബേദ്കര്‍, കാപ്പുംചാല്‍, കരിങ്ങാരി സ്‌കൂള്‍, കരിങ്ങാരി കപ്പേള, ഒഴുക്കന്‍മൂല ട്രാന്‍സ്‌ഫോര്‍ പരിധിയിലും തൊണ്ണമ്പറ്റകുന്ന് ഭാഗത്തും ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നീര്‍വാരം ടൗണ്‍, ചന്ദനകൊല്ലി, കല്ലുവയല്‍ ഭാഗങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും

Leave A Reply

Your email address will not be published.