Listen live radio
വയനാടിന്റെ വികസന സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ വിജയം ഉറപ്പാക്കുവാന്‍ വയനാടന്‍ ജനത തയ്യാറാകണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്‍ഡിഎ മാനന്തവാടി നിയോജകമണ്ഡലം പൊതുപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണന്‍ കണിയാരും അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ പി പ്രകാശ് ബാബു ,ബിജെപി മേഖലാ പ്രസിഡണ്ട് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, കെ സദാനന്ദന്‍ മോഹന്‍ദാസ് ,ഈ മാധവന്‍ പുനത്തില്‍ ,രാജന്‍ കെ ജയചന്ദ്രന്‍ പ്രജീഷ് ,കെ എം ഗിരീഷ് കട്ടക്കളം പ്രസംഗിച്ചു.ചൂരല്‍മല പ്രദേശത്തെ പ്രകൃതിദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ഒരു ഡി പി ആര്‍ തയ്യാറാക്കി കേന്ദ്ര ഗവണ്‍മെന്റ് മുന്‍പാകെ സമര്‍പ്പിക്കുവാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല അങ്ങനെ ചെയ്തിട്ടുണ്ട് എങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ഒരു പ്രൊജക്റ്റ് കേന്ദ്ര ഗവണ്‍മെന്റിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ അത് വയനാടന്‍ ജനതയെ ബോധ്യപ്പെടുത്തുവാന്‍ പിണറായി വിജയന്‍ തയ്യാറാകണം ഇതൊന്നും ചെയ്യാതെയാണ് കേന്ദ്രം സഹായിച്ചില്ല എന്ന് ഇടതുപക്ഷവും വലതുപക്ഷവും കള്ള പ്രചരണം നടത്തുന്നത് രാത്രി യാത്രാ നിരോധനത്തിന് പരിഹാരം ചുരം ബദല്‍ റോഡ് ഇതിനൊക്കെയുള്ള പരിഹാരം കാണും എന്നാണ് രാഹുല്‍ ഗാന്ധിയും വയനാടന്‍ ജനതയ്ക്ക് ഉറപ്പുനല്‍കിയത് ഇതുതന്നെയാണ് പ്രിയങ്ക ഗാന്ധിയും ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പതിറ്റാണ്ടുകള്‍ നമ്മുടെ കിരാതഭരണം നടത്തിയ കുടുംബാധിപത്യം വയനാടന്‍ ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ശ്രമം വയനാട് തിരിച്ചറിയുമെന്നും വയനാട്ടിലെ ജനങ്ങള്‍ ബിജെപിക്കൊപ്പം ആണ് എന്‍ഡിഎയ്‌ക്കൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.