Listen live radio

പഴശ്ശി ബാലമന്ദിരത്തില്‍ ദീപാവലി ആഘോഷം

after post image
0

- Advertisement -

 

മാനന്തവാടി :തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിലെ ദീപാവലി വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 31ന് രാവിലെ 10 മണി മുതല്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9 മണിക്ക് ഭക്തിഗാനസുധ 10.30 ന് പൂര്‍വ്വ വിദ്യാര്‍ത്ഥിയുവജന സംഗമംഎന്നിവ നടക്കും.യുവജന സംഗമത്തില്‍ വിദ്യാനികേതന്‍ പ്രധാനാധ്യാപിക രമണി അധ്യക്ഷത വഹിക്കും. വയനാട് പൈതൃക സംരക്ഷണ സമിതി അധ്യക്ഷന്‍ വി കെ സന്തോഷ് കുമാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും.പഴശ്ശി ബാലമന്ദിരം അധ്യക്ഷന്‍ എം സുരേന്ദ്രന്‍ സെക്രട്ടറി വി മധു, സ്വാഗതസംഘം ചെയര്‍മാന്‍ വിജയന്‍ കൂവണ, ജനറല്‍ കണ്‍വീനര്‍ കെ ജയേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പുനത്തില്‍ രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.വിജയന്‍ കൂവണ കെ ജയേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും 7 30ന് കലാപരിപാടികള്‍ 8:30 അമൃതഭോജനം എന്നിവയും നടക്കും.

രേണുക പുനത്തില്‍ രാജന്‍ എന്നിവര്‍ സംസാരിക്കും.തുടര്‍ന്ന് ഉച്ചഭക്ഷണം മാതൃ സംഗമം തുടങ്ങിയവ നടക്കും.മാതൃ സംഗമത്തില്‍ മാതൃ സമിതി അധ്യക്ഷ ബിനിഷ അധ്യക്ഷത വഹിക്കും.പയ്യോളി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് യോഗയിലെനിഷാ റാണി മാര്‍ഗനിര്‍ദേശം നല്‍കും.മാതൃസമിതി സെക്രട്ടറി ഷീബ ജയപ്രകാശ് ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് പത്മിനി തുടങ്ങിയവര്‍ സംസാരിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമര്‍പ്പണ സദസ്സില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വിആര്‍ രാജശേഖരന്‍ മാര്‍ഗനിര്‍ദേശം നല്‍കും സെക്രട്ടറി വി മധു അധ്യക്ഷതവഹിക്കും പ്രദീപ്കുമാര്‍ ഇകെ ഗോപി എന്നിവര്‍ സംസാരിക്കുംഅഞ്ചുമണിക്ക് ഗ്രന്ഥാല ഉദ്ഘാടനം മൊതക്കര രതീഷ് കുമാര്‍ നിര്‍വഹിക്കും 530 മുതല്‍ വിദ്യാര്‍ത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടക്കും തുടര്‍ന്ന് ആറിന് ദീപാവലിക്കാഴ്ച 6 30 ന് ദീപാവലി കുടുംബ സംഗമം എന്നിവ നടക്കും.കുടുംബ സംഗമത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ അധ്യക്ഷന്‍ എം.സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുംരാഷ്ട്രീയ സ്വയംസേവക സംഘം മുതിര്‍ന്ന കാര്യ കര്‍ത്താവ് എസ് സേതുമാധവന്‍ ദീപാവലി സന്ദേശം നല്‍കി വിശിഷ്ട വ്യക്തികളെ ആദരിക്കും .

Leave A Reply

Your email address will not be published.