Listen live radio

ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല…; ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍, മലയാള സിനിമയ്ക്ക് നൊമ്പരം

after post image
0

- Advertisement -

കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന നല്‍കിയ യുവ എഡിറ്ററിനെയാണ് നിഷാദ് യൂസഫിന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. ചാവേര്‍, ഉടല്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നടന്‍ മമ്മൂട്ടിയുടേത് അടക്കം ഒരുപിടി ചിത്രങ്ങള്‍ പുറത്തുവരാനിരിക്കേയുള്ള അദ്ദേഹത്തിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ.

ഇന്ന് രാവിലെ നാലുമണിയോടെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഹരിപ്പാട് സ്വദേശിയാണ്.2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നിഷാദ് യൂസഫിനെ തേടിയെത്തിയിരുന്നു. നിഷാദ് യൂസഫ് എഡിറ്ററായി പ്രവര്‍ത്തിച്ച മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.