Listen live radio

ദീപ്തിഗിരി ക്ഷീരോല്‍പ്പാദക സംഘംത്തില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പെന്ന് ബി.ജെപി

after post image
0

- Advertisement -

 

 

മാനന്തവാടി: ദീപ്തിഗിരി ക്ഷീരോല്‍പ്പാദക സഹകരണസംഘം ഡി.ജി സ്റ്റോറിന്റെ മറവില്‍ കരുവന്നൂര്‍ മോഡല്‍ തട്ടിപ്പാണ് നടത്തിയാത്.സമഗ്രമായ അന്വേഷണം നടത്തണമെന്നും പണം തിരിമറിക്ക് നേതൃത്വം നല്‍കിയ ക്ഷീരസംഘം ഭരണ സമതിയെ പരിച്ചുവിടണമെന്നും പാവപ്പെട്ട കര്‍ഷകരെ വഞ്ചിക്കുന്ന ഭരണ സമതിക്ക് എതിരെ കേസ് എടുക്കണമെന്നും എടവക ബിജെപി കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഡിജി സ്റ്റോറിന്റെ നടത്തിപ്പിനായി ക്ഷീരസംഘത്തിലെ ജീവനക്കാരന് 43 ലക്ഷം രുപ അഡ്വാന്‍സ് നല്‍കിയതായി വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നു.വാര്‍ത്ത സമ്മേളനത്തില്‍ ബി.ജെപി നേതാവും മികച്ച ക്ഷീരകര്‍ഷകനുള്ള അവര്‍ഡ് ലഭിച്ച കര്‍ഷകനുമായ എം.കെ ജോര്‍ജ് മാസ്റ്റര്‍,എ.പുരുഷോത്തമന്‍, ബിജു എടക്കാട്ട്, സി.കെ പുഷ്പാകരന്‍, അജി എടക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

സ്റ്റോറില്‍ ഏഴ് ലക്ഷം രൂപയില്‍ കുറഞ്ഞ സ്റ്റോക്ക് മാത്രമേയുള്ളു. സഹകരണ സ്റ്റോറുകളില്‍ മാര്‍ച്ച് 31ന് സ്റ്റോക്ക് എടുത്ത് സ്റ്റോക്കില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ പണം തിരികെ അടപ്പിക്കേണ്ടതാണ്.ഇത് നടന്നിട്ടില്ല. ഡിജിസ്റ്റോറിന്റെ പ്രവര്‍ത്തനത്തിന് ഇത്രയും പണം ആവശ്യമില്ലന്നും സ്റ്റോറിന്റെ മറവില്‍ സംഘത്തിന്റെ പണം തിരിമറി നടത്തുന്നതിന് കരുതി കുട്ടിയാണ് സ്റ്റോറിന് രൂപം നല്‍കിയതെന്നും സ്റ്റോറിന്റെ പ്രവര്‍ത്തനം കൊണ്ട് മെമ്പര്‍മാര്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരുവിധ ഗുണവുമില്ല. മറ്റ് കടകളില്‍ വില്‍ക്കുന്നതിനേക്കാള്‍ കുടുതല്‍ വിലയ്ക്കാണ് സാധനം വില്‍ക്കുന്നത്. വില കുടുതലിന് കരാണം പറയുന്നത് ജി.എസ്.ടി അടയ്ക്കുന്നുവെന്നണ്.ഇതിന് പുറമേ വിവരാവകകാശ പ്രകാരം ലഭിച്ചതില്‍ പറയുന്നു.സംഘത്തിലെ ജീവനക്കാരുടെ പിഎഫ് തുകയായ 30 ലക്ഷം രുപയോളം ബാങ്കില്‍ നിക്ഷേപിച്ചതായി കാണുന്നില്ല. ക്ഷീരകര്‍ഷകരില്‍ നിന്നും പിടിച്ച 15 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ല.2020-2024 ഓഡിറ്റ് നടക്കാത്തതിന്റെ പേരില്‍ ക്ഷീര കര്‍ഷകര്‍ക്ക് കിട്ടാനുള്ള ലാഭ വിഹിമായ 58 ലക്ഷം രൂപ വിതരണം ചെയ്തിട്ടില്ല. സംഘത്തിന്റെ കെട്ടിടം നിര്‍മ്മാണത്തില്‍ വ്യാപക നഷ്ടം സംഭവിച്ചതായും വര്‍ഷങ്ങളായി പാല്‍ അളക്കുന്നയാള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയില്ലന്നും ഇയാളില്‍ നിന്നും ക്ഷേമനിധിയിടക്കുന്നതായും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭരണ സമതി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയെന്നും അകെയുള്ള 326 മെമ്പര്‍മാരില്‍ 150ല്‍ അധികം പേരും പശുവിനെ കറക്കാതെ കണക്കില്‍ മാത്രം പാല്‍ അളന്നവരാണ്.നിലവിലെ പ്രസിഡന്റിന്റെ വീട്ടില്‍ 5 പേര്‍ മെമ്പര്‍മാരണ് 25 വര്‍ഷമായി പശുവളര്‍ത്താവരും തിരഞ്ഞെടുപ് വര്‍ഷം പാല്‍ അളക്കുന്നു. ഇതു സംബന്ധിച്ച് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലന്നും ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ അഴിമതി അന്വേഷിക്കണമെന്നും ഭരണ സമതിയെ പിരിച്ചുവിടണമെന്നും ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവിശ്യപെട്ടു .

Leave A Reply

Your email address will not be published.