Listen live radio
മലയാളത്തിലെ റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു ഒരുകാലത്ത് നടൻ കുഞ്ചാക്കോ ബോബൻ. എന്നാൽ സിനിമയിൽ നിന്നൊരു ഇടവേളയെടുത്ത് തിരിച്ചു വന്നതോടെ പഴയ ലേബലുകളെല്ലാം തകർത്തെറിഞ്ഞു കളഞ്ഞു ചാക്കോച്ചൻ. ഇന്നിപ്പോൾ വ്യത്യസ്തമാർന്ന ഒരുപിടി കഥാപാത്രങ്ങളിലൂടെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹം.
മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്റെ 48-ാം ജന്മദിനം ആണിന്ന്. താരത്തിന് ആശംസകൾ നേരുന്നതിന്റെ തിരക്കിലാണ് ആരാധകരും സഹപ്രവർത്തകരും. രസകരമായ ഒരു ജന്മദിനാശംസ പങ്കുവെച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. ‘കരിയര്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പര്‍ ഹിറ്റുകളില്‍ നായകനായപ്പോഴും സിനിമാക്കാരന്‍ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരന്‍.
മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാൾ… ‘- എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ സ്‌നേഹിതന്‍, ദോസ്ത്, ഭയ്യാ ഭയ്യാ, ജൂനിയര്‍ സീനിയര്‍ എന്ന കുറിപ്പിനൊപ്പം ചാക്കോച്ചനെ കത്തികാണിച്ച് ‘ഭീഷണിപ്പെടുത്തുന്ന’ മറ്റൊരു ചിത്രവും പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.