Listen live radio
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. ടെന്നീസ്, ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളും പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും.എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോര്‍സ് സെന്ററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും.
11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കേരള സിലബസ് പഠിക്കുന്ന സ്‌കൂളുകള്‍ മേളയില്‍ പങ്കെടുക്കുന്നത്.