Listen live radio

മുനമ്പം പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

after post image
0

- Advertisement -

കൊച്ചി: മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന ഓൺലൈ​ൻ യോ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ല​ക്ട​ർ ഉൾപ്പെടെയുള്ള​വ​ർ പ​ങ്കെ​ടു​ക്കും. ആ​രെ​യും ഇ​റ​ക്കി വി​ടി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ന്ന​തി​നൊ​പ്പം സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രോ​ട് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ടും.

ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ നി​യ​മ​പ​രി​ര​ക്ഷ​യ്ക്കാ​ണ് നി​യ​മി​ച്ച​തെ​ന്നും സ​മ​ര​ക്കാ​രെ അ​റി​യി​ക്കും. മു​ന​മ്പം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​തത​ല യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്. ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ജ​സ്റ്റിസ് സിഎ​ൻ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​നെ വെ​ക്കും. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന തീ​ർ​ക്കും.

ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റ​വ​ന്യു അ​ധി​കാ​രം ഉ​റ​പ്പാ​ക്കാ​നാ​ണി​ത്. വ​ഖ​ഫ് ബോ​ർ​ഡ് ഒ​ഴി​യാ​ൻ ആ​ർ​ക്കും ഇ​നി നോ​ട്ടീ​സ് ന​ൽ​കി​ല്ല. ഇ​തി​ന​കം നോ​ട്ടീ​സ് കി​ട്ടി​യ​വ​ർ ഒ​ഴി​യേ​ണ്ട. ക​രം അ​ട​ക്കു​ന്ന​തി​ലെ സ്റ്റേ ​ഒ​ഴി​വാ​ക്കി​ക്കി​ട്ടാ​ൻ സ​ർ​ക്കാ​രും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൈവശ അവകാശമുള്ള ഒരാളെയും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും ഇന്നലെ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.