Listen live radio
ബത്തേരി :പൊതുവിദ്യാഭ്യാസ വകുപ്പ് (ഹയര്‍ സെക്കന്ററി വിഭാഗം)
കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്ന ദിശ – ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ഗവ. സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2024 നവംബര്‍ 29, 30 തീയ്യതികളില്‍ നടക്കും . ദിശയുടെ ഭാഗമായി കരിയര്‍ സെമിനാറുകള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ പ്രെസന്റ്റേഷന്‍ ഉള്‍പ്പെടുന്ന കരിയര്‍ കോണ്‍ക്ലേവ്, കരിയര്‍ ചാര്‍ട്ടുകളുടെ പ്രദര്‍ശനം, കെ. ഡാറ്റ് കേരള ഡിഫ്രന്‍ഷ്യല്‍ ആപ് റ്റിയൂഡ് ടെസ്റ്റ് എന്നിവ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ തിരഞ്ഞെടുക്കാന്‍ ഈ പരിപാടി സഹായകമാകും.സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്.കരിയര്‍ സെമിനാര്‍ സെഷനുകളില്‍ ആഫ്റ്റര്‍ എസ്. എസ്. എല്‍. സി , +2 ശേഷമുള്ള പഠനം, ന്യൂ ട്രെന്‍ഡ്സ് ഇന്‍ കരിയര്‍,വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍, വിദേശ പഠനം, കുറഞ്ഞ കാലാവധിയുള്ള കോഴ്‌സുകള്‍(ടവീൃ േഠലൃാ ഇീൗൃലെ)െ തുടങ്ങിയ സംഘടിപ്പിക്കും .മുന്‍ ജോ.എന്‍ട്രന്‍സ് കമ്മീഷണറും കരിയര്‍ കോളമിസ്റ്റുമായ റജു കൃഷ്ണന്‍ ഉള്‍പ്പടെയുള്ള കരിയര്‍ വിദഗ്ധര്‍ വിവിധ സെമിനാറുകളില്‍ പങ്കടുക്കും .സയന്‍സ്,കോമേഴ്സ്, ഹ്യൂമാനിറ്റീസ്, സ്‌കോളര്‍ഷിപ്പുകള്‍,വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ ഉള്‍ക്കൊള്ളിച്ച കരിയര്‍ ചാര്‍ട്ടുകളുടെ പ്രദര്‍ശം ദിശയുടെ പ്രധാന സവിശേഷതയാണ്. രണ്ടു ദിവസമായി നടക്കുന്ന പ്രദര്‍ശനത്തില്‍ 5000 കുട്ടികള്‍ പങ്കെടുക്കും.പ്രവേശനം തികച്ചും സൗജന്യമായിരിക്കും .രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും ദിശ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായിരിക്കും .
ദിശ ഉന്നത വിദ്യാഭ്യാസ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരി എം.എല്‍. എ. ഐ. സി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആര്‍ കേളു നവമ്പര്‍ 29 വെള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍,സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ എന്നിവര്‍ പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സന്തോഷ്‌കുമാര്‍,ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. സ്വാഗത സംഘം ചെയര്‍മാനും ബത്തേരി നഗരസഭാ ചെയര്‍മാനുമായ ടി കെ രമേശ് സ്വാഗതം പറയുന്ന ചടങ്ങില്‍ ബത്തേരി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസും,നഗരസഭാ ഭരണ സമിതി അംഗങ്ങളും പങ്കെടുക്കും. ദിശയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഗം രൂപികരിച്ചു പ്രവര്‍ത്തിച്ച് വരുന്നു.
വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ടി കെ രമേശ് നഗരസഭാ ചെയര്‍മാന്‍
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്
പി.ടി.എ. പ്രസിഡണ്ട്
ടി കെ ശ്രീജന്‍
പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍നാസര്‍
കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ കെ. ബി. സിമില്‍
എസ്.എം.സി. ചെയര്‍മാന്‍
സി. സുഭാഷ് ബാബു
പബ്ലിസിറ്റി കണ്‍വീനര്‍
സി.പി.ഉനൈസ്
പ്രോഗ്രം കണ്‍വീനര്‍
വി. മുജീബ്