Listen live radio
മാനന്തവാടി: തോല്‍പ്പെട്ടി അരണപ്പാറ ബോര്‍ഡ് വെച്ച് കോഴിക്കോടേക്കുള്‍പ്പെടെ മൂന്ന് കെ.എസ് ആര്‍ ടിസി ബസ്സുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.രാവിലെ 6.45 നും ,7-45 നും,8-40നുമാണ് സര്‍വീസ് നടത്തുന്നത് അരണപ്പാറ ബോര്‍ഡ് വെച്ച് വരുന്ന ബസ്സുകള്‍ അരണപ്പാറ ഭാഗത്തേക്ക് സര്‍വിസ് നടത്തതെ ചക്കരമുക്ക് സ്റ്റോപ്പ് വഴിതിരിഞ്ഞ് പോവുകയാണ്. അരണപ്പാറയില്‍ ബസ്സ് തിരിക്കുന്നതിന് സൗകര്യമില്ലത്തതാണ് കാരണമായി പറഞ്ഞിരുന്നത്.ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ജെസിബി ഉപയോഗിച്ച് ബസ്സ് തിരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരണപ്പാറയിലേക്ക് സര്‍വിസ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ കെ.ബി ഹംസ, ഒ.പി ഹസ്സന്‍, പി.ജെ ജോണി എന്നിവരുടെ നേതൃത്വത്തില്‍ കെ.എസ് ടി.സി അധികൃതര്‍ക്ക് നിവേദനം നല്‍കി.
ബസ്സ് അരണപ്പാറയിലേക്ക് എത്തതെ പോകുന്നത് കൊണ്ട് ജനങ്ങള്‍ക്ക് എറെ ദുരിതമാണ്.ഗാജഗഡി, മധ്യപ്പാടി രണ്ട് കോളനികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വീടുകള്‍ ഈ പ്രദേശത്ത് ഉണ്ട് വന്യമൃശല്യം രൂക്ഷമായ പ്രദേശമാണ് അരണപ്പാറ നേരം വെളുത്താലും ആനയും കടുവയും കാട്ടുപന്നികളും കാട്ടിലേക്ക് തിരിച്ച് പോകാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.ഇതു കൊണ്ട് തന്നെ കോഴിക്കോട്ടേക്ക് പോകുന്ന ബസ്സുള്‍പ്പെടെ അരണപ്പാറ ജനവാസ കേന്ദ്രമായ പ്രദേശേത്തേക്ക് സര്‍വീസ് നടത്തണമെന്ന് പ്രദേശവാസികളുടെ ആവശ്യം