Listen live radio
മാനന്തവാടി: മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ മിഷന്റ് ആഭിമുഖ്യത്തില്‍ 1988 മുതല്‍ കാര്യമ്പാടിയില്‍ പ്രവര്‍ത്തിച്ച് വരുന്ന കണ്ണാശുപത്രിയുടെ പുതിയ ബ്രാഞ്ച് ഡിസംബര്‍ 1 മുതല്‍ മാനന്തവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു, കല്‍പ്പറ്റയിലും, സുല്‍ത്താന്‍ ബത്തേരിയിലും ആശുപത്രിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്, കണ്ണൂര്‍ ജില്ലയിലെ കേളകം ,കൊട്ടിയൂര്‍, കര്‍ണ്ണാടകയിലെ ‘കുടക് പ്രദേശ പ്രദേശങ്ങളിലുള്ളവരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് മാനന്തവാടിയില്‍ ക്‌ളിനിക്ക് തുടങ്ങുന്നത്, നേത്രചികിത്സയിലും സര്‍ജറിയിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള രണ്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മാനന്തവാടിയില്‍ സ്ഥിരമായി ലഭിക്കും, ഇതൊടൊപ്പം കാര്യമ്പാടി കണ്ണാശുപത്രിയുടെ മെഡിക്കല്‍ ഡയരക്ടറും, ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ:രാജന്‍ സിറിയക്കിന്റെ സേവനവും എല്ലാ ച്ചൊവ്വാഴ്ചകളിലും ക്രമീകരിച്ചിട്ടുണ്ട്.ഞായറാഴ്ച 3 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിക്കും. പൊതു സമ്മേളനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രപ്പോലീത്ത ഡോ: ഗിവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിക്കും. ഒപ്റ്റിക്കല്‍ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സി കെ രത്‌ന വല്ലി നിര്‍വ്വഹിക്കും.1986 മുതല്‍ ഇതിനോടകം തിമിരം ബാധിച്ചു പരിപൂര്‍ണ്ണമായി കാഴ്ച നഷ്ട്ടപ്പെട്ട അവസ്ഥയില്‍ കഴിഞ്ഞിരുന്ന 7160 പേര്‍ക്ക് 30000 രൂപ മാത്രല്‍ 1,10 000 രൂപ വരെ ചിലവ് വരുന്ന വിവിധ തരം ഇന്‍ട്രാ ഒക്കുലാര്‍ ലെന്‍സ് വെച്ച് കൊണ്ടുള്ള ആധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയ സൗജന്യമായി നടത്തി കാഴ്ച നല്‍കിയതായും അധികൃതര്‍ പറഞ്ഞു, വാര്‍ത്താ സമ്മേളനത്തില്‍ അബ്രഹാം മാത്യു കോര്‍ എപ്പിസ്‌ക്കോപ അടയക്കാട്ട്, എം തോമസ് ഉഴുന്നുങ്കല്‍, മാത്യു അടയക്കാട്ട്, റെജി നാരിയേലില്‍, കുര്യന്‍ നാരേക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.