Listen live radio
മാനന്തവാടി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതികള്‍ക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തന്‍പുരയ്ക്കല്‍ ഷോണ്‍ ബാബു (27) , ത്രേസ്യാമ്മ ടിപി (76) എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കുറ്റത്തിന് ഒന്നാം പ്രതിയായ ഷോണ്‍ ബാബുവിനെ 3 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവിനും, രണ്ടാം പ്രതിയായ ത്രേസ്യാമ്മയ്ക്ക് ഒരു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.അന്തിമ കുറ്റപത്രം എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത് കല്‍പ്പറ്റ അഡ്ഹോക്ക് – 11 കോടതി (എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി) ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
07/08/2017 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി റെയിഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനില്‍ എം കെ യും പാര്‍ട്ടിയും രജിസ്റ്റര്‍ ചെയ്ത കേസില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ ജെ ഷാജി അന്വേഷണം നടത്തി മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശിവപ്രസാദ് പി ആണ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.