- Advertisement -
കല്‍പ്പറ്റ:ദുരന്ത ശേഷം വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകര്‍ന്ന് സ്‌നേഹ ഇവന്റ്‌സ് ഒരുക്കുന്ന വയനാട് പുഷ്‌പോത്സവം ഇന്ന് തുടങ്ങും.കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ ഷോ ഗ്രൗണ്ടില്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ പുഷ്പമേള നടക്കുന്നത്.പുഷ്പ ഫല സസ്യ പ്രദര്‍ശനം, അമ്യൂസ് മെന്റ് പാര്‍ക്ക്, കണ്‍സ്യൂമര്‍ സ്റ്റാളുകള്‍ എന്നിവയോടു കൂടി കേരളത്തിലെ ഏറ്റവും വലിയ പുഷ്‌പോത്സവത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ഒരു ലക്ഷം പൂച്ചെടികള്‍ ആകര്‍ഷണീയമായി ഒരുക്കിയിട്ടുണ്ട്. അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് ഒരു മാസമാണ് വയനാട് പുഷ്‌പോത്സവം നടത്തുന്നത്.വൈകുന്നേരങ്ങളില്‍ പ്രാദേശിക കലാകാരന്‍മാരുടെ കലാ പരിപാടികളും ഉണ്ടാകും.ഇന്ന് വൈകുന്നേരം നാല് മണിക്ക് കല്‍പ്പറ്റ എം.എല്‍.എ അഡ്വക്കേറ്റ് ടി സിദ്ദിഖ് വയനാട് പുഷ്‌പോത്സവം ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗര സഭാ ചെയര്‍ പേഴ്‌സണ്‍ അഡ്വ.ടി.ജെ. ഐസക് ആദ്യ ടിക്കറ്റ് വില്‍പ്പന നിര്‍വ്വഹിക്കും.
മാരുതി മരണക്കിണര്‍ സര്‍ക്കസ്, ആകാശം മുട്ടുന്ന ആകാശത്തൊട്ടില്‍,ആകാശത്തോണി, സിനിമാറ്റിക് ഡാന്‍സ് കളിക്കുന്ന ബ്രേക്ക് ഡാന്‍സ്ഡ്രാഗണ്‍ ട്രെയിന്‍, ഉല്ലസിക്കാന്‍ കിഡ്‌സ് പാര്‍ക്ക് , കാണികളെ ഭയപ്പെടുത്തുന്ന ഗോസ്റ്റ് ഹൗസ് എന്നിവയോടൊപ്പം പുഷ്‌പോത്സവത്തിന് എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനുള്ള ഫുഡ് ഫെസ്റ്റും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വയനാട് പുഷ്‌പോത്സവത്തില്‍ ഒരു മാസത്തിനുള്ളില്‍ ലക്ഷകണക്കിന് ആളുകള്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഒന്നര ലക്ഷം സൗജന്യ പാസുകള്‍ ഇതിനോടകം സ്‌കൂളുകളില്‍ വിതരണം ചെയ്തുകഴിഞതായി സംഘാടകര്‍ പറഞ്ഞു. വെള്ളാര്‍ മല സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘാടകരുടെ ചിലവില്‍ പുഷ്പോത്സവത്തിനെത്തിച്ച് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.