Listen live radio
ബത്തേരി: പൊതുറോഡില്‍ മലിനജലം ഒഴുക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ഉപയോഗ യോഗ്യമല്ലാത്ത മത്സ്യവില്‍പന നടത്തുകയും ചെയ്ത രണ്ട് ഗുഡ്സ് ഓട്ടോറിക്ഷകള്‍ നഗരസഭാ ആരോഗ്യവിഭാഗം രാത്രികാല സ്‌ക്വാഡ് പിടിച്ചെടുക്കുകയും ഉപയോഗയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ നശിപ്പിക്കുകയും ഗുഡ്സ് ഓട്ടോറിക്ഷകള്‍ക്ക് 10,000/ രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.
നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജു പി. അബ്രഹാം, സജീവ് വി.കെ, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബത്തേരി നഗരസഭ ചുങ്കം മാര്‍ക്കറ്റില്‍ നിന്നും 1.5 കിലോമീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങളില്‍ മീന്‍ കച്ചവടം, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, സമാന സാധനങ്ങള്‍ എന്നിവയുടെ വില്‍പന, ടൗണിന്റെ ശുചിത്വത്തിനും ഗതാഗത സംവിധാനത്തിനും തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നഗരസഭ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ളതാണ്. രാത്രികാല സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരുമെന്നും, നിരോധിച്ച മേഖലയിലെ അനധികൃത കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ക്ലീന്‍ സിറ്റി മാനേജര്‍ പി.എസ് സന്തോഷ് കുമാര്‍ അറിയിച്ചു.