Listen live radio

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മികച്ച സിനിമ വസീം അമീര്‍ സംവിധാനം ചെയ്ത ദ ഷോ

after post image
0

- Advertisement -

 

മാനന്തവാടി നഗരസഭയുടെയും പഴശ്ശി ഗ്രന്ഥാലയം ദൃഷ്ടിദോഷം ചലച്ചിത്ര വേദിയുടെയും നേതൃത്വത്തില്‍ നടന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ വസീം അമീര്‍ സംവിധാനം ചെയ്ത ദ ഷോ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി കോലം സിനിമയുടെ സംവിധായകനായ നന്ദുലാല്‍ എം എസ് തെരഞ്ഞെടുക്കപ്പെട്ടു. അതുല്‍ രാജ് സംവിധാനം ചെയ്ത ചുടലമാടന്‍ എന്ന ഷോര്‍ട്ട് ഫിലിമിന് പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ജനപ്രിയ ചിത്രത്തിന്റെ അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രത്തിന് 25000 രൂപയും ഫലകവും മികച്ച സംവിധായകന് 15,000 രൂപയും ഫലകവും ജനപ്രിയ ചിത്രത്തിന് 10000 / രൂപയും ഫലകവും ആണ് സമ്മാനമായി ലഭിച്ചത്.മാനന്തവാടി നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് വിനോദ് കുമാര്‍ എസ് ജെ, ജൂറി ചെയര്‍മാന്‍ കെ പി സനത്ത്, ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവ്യര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പ്രസാദ് വി കെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്അംഗം ഷാജന്‍ ജോസ് തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ സുനിത് കെ. പി. ആമുഖവും മാനന്തവാടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ ആശംസയും അറിയിച്ചു.

Leave A Reply

Your email address will not be published.