Listen live radio
മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമായി ട്രോമാകോണ്‍ 2024 എന്ന പേരില്‍ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകളും പരിശീലന പരിപാടികളും ഉള്‍കൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ എമര്‍ജന്‍സി ഇന്ത്യയുടെ ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ പി പി മുഖ്യാതിഥി ആയിരുന്നു.ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രായോഗീക പരിശീലനവും ഉണ്ടായിരുന്നു.മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ ആശംസകള്‍ നേര്‍ന്നു. എ ജി എം ഡോ ഷാനവാസ് പള്ളിയാല്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ശില്പശാലയില്‍ അത്യാഹിത വിഭാഗം മേധാവി ഡോ. പോള്‍ പീറ്റര്‍ , ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. വി പി സിംഗ്, ഓര്‍ത്തോപീഡിക് വിഭാഗം മേധാവി ഡോ.പ്രഭു ഇ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ.സി ഈപന്‍ കോശി, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീരാജ് കെ, റേഡിയോളജി വിഭാഗം മേധാവി ഡോ.കെവിന്‍ അര്‍ജു,ഇ എന്‍ ടി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോര്‍ജ് കെ ജോര്‍ജ്, അനസ്‌തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ അരവിന്ദ്, ഓര്‍ത്തോപീഡിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷമീര്‍ ഇസ്മായില്‍, ആസ്റ്റര്‍ മിംസ് കാലിക്കറ്റ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ലവന മൊഹമ്മദ്, ദന്തരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാക്‌സിലോഫേഷ്യല്‍ വിഭാഗം സര്‍ജ്ജനുമായ ഡോ. രാഖില്‍ ആര്‍, ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജെനിമോള്‍ ചാക്കോ,അനസ്‌തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മെല്‍വിന്‍ സിറിയക്, അത്യാഹിത വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ.എമില്‍ അഹമ്മദ്,ഇ എന്‍ ടി വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ.ആര്യ വി, പി എം ആര്‍ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. രജ്‌ന കെ രവീന്ദ്രന്‍, എന്നിവര്‍ ക്‌ളാസുകള്‍ക്ക് നേതൃത്വം നല്‍കി.