Listen live radio

പൊതുജനാരോഗ്യ സംരക്ഷണം; വിദ്യാലയങ്ങളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കും

after post image
0

- Advertisement -

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒ.ആര്‍ പ്ലാന്റുകള്‍ നിര്‍ബന്ധമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ കള്ക്ട്രേറ്റില്‍ ചേര്‍ന്ന പൊതുജനാരോഗ്യസമിതിയോഗം തീരുമാനിച്ചു. സ്‌കൂളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശുദ്ധമായ കുടിവെള്ളം എല്ലാ വിദ്യാലയങ്ങളും ഉറപ്പാക്കണം. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യാപാരികളെയും കാറ്ററിങ്ങ് യൂണിറ്റുകളെയും ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണം ഊര്‍ജ്ജിതപ്പെടുത്തും. ഹോട്ടലുകളിലെ ശൗചാലയങ്ങളുടെ പരിപാലനം, വൃത്തി എന്നിവയെല്ലാം പരിശോധിക്കും. 15 ദിവസത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം വേണം. പ്രാദേശിക മെഡിക്കല്‍ ഓഫീസര്‍മാരെ എല്‍.പി.എച്ച്.ഒ മാരായി നിയമിച്ചുകൊണ്ടുള്ള ഡി.എം.ഒ യുടെ ഉത്തരവിന് യോഗം സാധൂകരണം നല്‍കി. പൊതുജനാരോഗ്യ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ പ്രകാരമുള്ള പിഴ ഈടാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ദിനീഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.