Listen live radio
മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ ദേവാലയ തിരുനാള്‍ തുടങ്ങി. ഇടവക വികാരി ഫാ. വില്യം രാജന്‍ കൊടിയേറ്റി. തുടര്‍ന്ന് നടത്തിയ ദിവ്യബലിക്കും നൊവേനയ്ക്കും മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യകാര്‍മികത്വം വഹിച്ചു. എല്ലാ ദിവസവും വൈകീട്ട് ജപമാലയും ഗാനശുശ്രൂഷയും ദിവ്യബലിയുമുണ്ടാകും.ഡിസംബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലാണ് പ്രധാന തിരുനാള്‍. ആറിനു വൈകീട്ട് നാലിനു തിരുസ്വരൂപങ്ങള്‍ വഹിച്ച് ജപമാല പ്രദക്ഷിണം നടത്തും. ദിവ്യബലിക്ക് ബര്‍ണശ്ശേരി ഹോളി ട്രിനിറ്റ് ദേവാലയ വികാരി ഫാ. ജോയി പൈനാടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. കലാസന്ധ്യ, നേര്‍ച്ചഭക്ഷണം എന്നിവയുമുണ്ടാകും. ഏഴിനു രാവിലെ 10.30-ന് ആരാധന, അഭിഷേക ശുശ്രൂഷ. ദിവ്യബലിക്കു മക്കിയാട് ബെനഡിക്റ്റന്‍ ആശ്രമത്തിലെ ഫാ. വിന്‍സെന്റ് കൊരണ്ടിയാര്‍കുന്നേല്‍കാര്‍മികത്വം വഹിക്കും.
വൈകീട്ട് 4.30-നുള്ള ദിവ്യബലിക്കു കോഴിക്കോട് രൂപത വികാരി ജനറല്‍. റവ. മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ കാര്‍മികനാവും. തുടര്‍ന്ന് വര്‍ണശബളമായ നഗരപ്രദക്ഷിണം, വാഴ്വ്, ദിവ്യകാരുണ്യ ആശീര്‍വാദം, നേര്‍ച്ചഭക്ഷണം.
എട്ടിനു രാവിലെ പത്തിനു കോഴിക്കോട് രൂപത ബിഷപ്പ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനു സ്വീകരണം നല്‍കും. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. തുടര്‍ന്ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദോവാലയം ചുറ്റി പ്രദക്ഷിണം, വാഴ്വ്, നേര്‍ച്ചഭക്ഷണം.
പരേതസ്മരണദിനമായ ഡിസബര്‍ ഒമ്പതിനു വൈകീട്ട് 4.30-ന് ജപമാല, ദിവ്യബലി. തുടര്‍ന്ന് കൊടിയിറക്കുന്നതോടെ തിരുനാള്‍ സമാപിക്കും. അമലോത്ഭവ മാതാവിന്റെ പേരിലുള്ള ജില്ലയിലെ ആദ്യ തീര്‍ഥാടന കേന്ദ്രമാണ് മാനന്തവാടി അമലോത്ഭവമാതാ ദേവാലയം. ദേവായത്തിന്റെ 177-ാമത് തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി 24മുതല്‍ 28വരെ റവ. ഡോ. അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തില്‍ മരിയന്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നടത്തിയിരുന്നു.