Listen live radio

വിദേശ വനിതയുടെ മൃതദേഹം ആംബുലന്‍സില്‍ സൂക്ഷിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെപി

after post image
0

- Advertisement -

 

മാനന്തവാടി: സ്വകാര്യ റിസോര്‍ട്ടില്‍ മരിച്ച കമ്മറൂണ്‍ സ്വദേശിയാ വിദേശ വനിതയുടെ മൃതദേഹമാണ് മാനന്തവാടി ഒഴക്കോടിയിലെ വീടിന് സമീപത്തെ ഷെഡില്‍ ആംബുലന്‍സിലെ ഫ്രിസറില്‍ നവംബര്‍ 19 മുതല്‍ 26 വരെ സുക്ഷിച്ചത്. മൃതദേഹം ആശുപത്രികളിലെ ഫ്രിസറിലാണ് സുക്ഷിക്കേണ്ടത്. ഇത് പാലിക്കതെയാണ് ആംബുലന്‍സില്‍ വളരെ രഹസ്യമായി മൃതദേഹം സൂക്ഷിച്ചത്.ഇതില്‍ ദുരുഹതയുണ്ടന്നും അവയവ കച്ചവടം നടന്നതായി സംശയമുണ്ടന്നും ബി.ജെപി നല്‍കിയ പരാതിയില്‍ പറയുന്നു.മൃതദേഹം ആശുപത്രികളില്‍ സൂക്ഷിക്കാന്‍ സംവിധാനം ലഭിക്കുമെന്നരിക്കെ എന്തിനാണ് ആംബലന്‍സ് എജന്‍സി സ്വന്തം വീടിന് സമീപത്തെ ഷെഡില്‍ എത്തിച്ചതില്‍ ദുരുഹതയുണ്ട്. എല്ലനിയമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് ആംബുലന്‍സ് ഏജന്‍സി നടത്തിപ്പുകാരന്‍ പറയുന്നത്. വിഷയത്തില്‍ സമഗ്രഹമായ അന്വേഷണം വേണമെന്നാണ് ബി.ജെപിയുടെ ആവശ്യം. ജില്ലാ പോലിസ് മേധവിക്കും മാനന്തവാടി എ.എസ് പി ക്കും പരാതി നല്‍കിയിട്ടുണ്ട്

Leave A Reply

Your email address will not be published.