Listen live radio

വയനാട് ബൈസിക്കിള്‍ ചലഞ്ച് ഡിസംബര്‍ 1ന് നടക്കും

after post image
0

- Advertisement -

 

കല്‍പ്പറ്റ: വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ മൂന്നാം എഡിഷന്‍ ഡിസംബര്‍ 1ന് നടക്കും.കഴിഞ്ഞ രണ്ടുവര്‍ഷമായി വയനാട് ബൈക്കേഴ്സ് ക്ലബ് നടത്തിവരുന്ന വയനാട് ബൈസിക്കിള്‍ ചലഞ്ച് കേരളത്തിലും, രാജ്യത്തും ,വിദേശ രാജ്യങ്ങളിലും ഒക്കെയുമുള്ള നിരവധി സൈക്ലിസ്റ്റുകളുടെ ആവേശകരമായപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഡിസംബര്‍ ഒന്നിന് രാവിലെ 6 മണിക്ക്കല്‍പ്പറ്റ കെ.എം ഹോളിഡേയ്സിന്റെ പരിസരത്തു നിന്നും ആരംഭിക്കുന്ന സൈക്കിള്‍ റൈഡ് മുട്ടില്‍, മേപ്പാടി, ചുണ്ടേല്‍, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി വഴി കല്‍പ്പറ്റ വെയര്‍ഹൗസ് ജംഗ്ഷനു സമീപം അവസാനിക്കും. സമാപന പരിപാടികളും സമ്മാനദാനവും കല്‍പ്പറ്റ കെ.എം ഹോളിഡേയ്സില്‍ നടക്കും. വയനാടിന്റെ ദൃശ്യഭംഗിയും സമ്പന്നമായ പശ്ചിമഘട്ടത്തിന്റെ ജൈവ വൈവിധ്യവും ആസ്വദിക്കാവുന്ന തരത്തിലാണ് വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏതാണ്ട് 51 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയില്‍ വയനാടിന്റെ ഗ്രാമീണ പാതകള്‍, തോട്ടങ്ങള്‍, മലമ്പാതകള്‍ ഒക്കെ ഉള്‍പ്പെടുന്നു.

പ്രകൃതിരമണീയമായ കാലാവസ്ഥയും ആരെയും മോഹിപ്പിക്കുന്ന ദൃശ്യഭംഗിയും പ്രകൃതി ജന്യമായ നിരവധി സൈക്കിള്‍ ട്രാക്കുകളും കൊണ്ട് സമ്പന്നമായ വയനാടിനെ ഒരു സൈക്ലിംഗ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വയനാട് ബൈസിക്കിള്‍ ചലഞ്ച് സംഘടിപ്പിക്കുന്നത്.

സൈക്ലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ് എന്ന നിലയില്‍ രൂപീകരണകാലം മുതല്‍ തന്നെ വയനാട് ബൈക്കേഴ്സ് ക്ലബ്ബ് ഈ രംഗത്ത് നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. ഒരു കായിക ഇനമെന്ന നിലയില്‍ സൈക്കിളിങ്ങില്‍ പിന്നോക്ക ജില്ലയായ വയനാട്ടില്‍ നിന്നും സംസ്ഥാന ദേശീയ താരങ്ങളുടെ പിറവിക്കും ഉയര്‍ച്ചക്കും വയനാട് ബൈക്കേഴ്സ് ക്ലബിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ട്. ടൂറിസം രംഗത്തെ പ്രോത്ഹാഹിപ്പിക്കുന്നതിനും മറ്റു സാമൂഹിക സംസ്‌കാരിക പരിപാടികളുടെ പ്രചരണാര്‍ത്ഥവും നിരവധി സൈക്കിള്‍ റൈഡുകളും വയനാട് ബൈക്കേഴ്സ് ക്ളബ് സംഘടിപ്പിച്ചിട്ടുണ്ട്.

സൈക്ലിംഗ് ഒരു വിനോദമായി കൊണ്ടുനടക്കുന്നവരെയും പ്രൊഫഷണല്‍ ആയി ഇതിനെ സമീപിക്കുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വയനാട് ബൈസിക്കിള്‍ ചലഞ്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും വനിതകളും കഴിഞ്ഞ കാലങ്ങളില്‍ വയനാട് ബൈസിക്കിള്‍ ചലഞ്ചിന്റെ ഭാഗമാകാറുണ്ട് . ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ അവഗണിക്കാനാവാത്ത സ്ഥാനമുള്ള വയനാടിനെ ഇത്തരം പരിപാടികള്‍ കൂടുതല്‍ ആകര്‍ഷണീയവും ശ്രദ്ധാകേന്ദ്രവും ആക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലെന്നും സംഘാടകര്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.