Listen live radio

നഗരങ്ങളില്‍ ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ന്നു:വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രചരണ പരിപാടികള്‍ സജീവം

after post image
0

- Advertisement -

 

കല്‍പ്പറ്റ: ഡിസംബര്‍ 26 മുതല്‍ 29 വരെ ദ്വാരകയില്‍ നടക്കാനിരിക്കുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രചരണ പരിപാടികളുടെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിലായി വിവിധ പരിപാടികള്‍ നടത്തി തുടങ്ങി.കല്‍പ്പറ്റ നഗരത്തിലെ പ്രചരണ പരിപാടികള്‍ പ്രശസ്ത സിനിമാ താരം അബു സലീം ഉദ്ഘാടനം ചെയ്തു.വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.ഫെസ്റ്റിവല്‍ ഡയറ്കടര്‍ ഡോ:വിനോദ് ജോസ്,കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ്, ഷില്‍സണ്‍ കോക്കണ്ടത്തില്‍, പി. സൂപ്പി, ടി.വി. രവീന്ദ്രന്‍, സി.കെ. വിഷ്ണുദാസ്,സുമ വിഷ്ണുദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാടിന് വായനയുടെയും വിജ്ഞാനത്തിന്റെയും ഒത്തൊരുമയുടെയും പുത്തന്‍ ഉണര്‍വ് പകരുന്ന വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അതിജീവനത്തിന്റെയും സമാശ്വാസത്തിന്റെയും സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.സാഹിത്യത്തിന്റെയും കലയുടെയും സംസ്‌കാരത്തിന്റെയും ഊഷ്മളമായ ആഘോഷമാണ് ഈ സാഹിത്യോത്സവം വാഗ്ദാനം ചെയ്യുന്നത്.ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുന്ന സാഹിത്യോത്സവത്തിന്റെ വിവിധ പ്രചരണ പരിപാടികള്‍ നടന്നു വരുന്നുണ്ട്.
സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സാഹിത്യോത്സവത്തില്‍ അരങ്ങേറും. വായന, എഴുത്ത്, വിമര്‍ശനാത്മക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കാനും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കുമിടയില്‍ സാഹിത്യത്തോട് താല്പര്യം വളര്‍ത്തിയെടുക്കാനും ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നു.സാഹിത്യോത്സവത്തോടനുബന്ധിച്ച് അന്താരാഷ്ട്ര അക്കാദമി കോണ്‍ഫറന്‍സ്, അഖിലേന്ത്യാ ആര്‍ട് ആന്‍ഡ് ക്രാഫ്റ്റ് ഫെയര്‍, ഫിലിം ഫെസ്റ്റിവല്‍, പുസ്തകമേള, ഭക്ഷ്യമേള, കാര്‍ഷികവിപണി, പൈതൃകനടത്തം, ആര്‍ട്ട് ബിനാലെ, കുട്ടികളുടെ വിനോദ വിജ്ഞാനക്കളരി, ചെസ്സ് ടൂര്‍ണമെന്റ്, ഫാഷന്‍, ഫോട്ടോഗ്രഫി, സംരംഭകത്വം എന്നിവയില്‍ മാസ്റ്റര്‍ ക്ലാസുകള്‍, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിന്‍ പുരസ്‌കാരം, ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവയും ഈ വര്‍ഷം സംഘടിപ്പിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.