Listen live radio

‘പാവങ്ങളെ സഹായിക്കും, പണം കരുതലോടെ ഉപയോഗിക്കും’; പൂജാ ബമ്പർ നേടിയ ദിനേശ്

after post image
0

- Advertisement -

12 കോടിയുടെ പൂജാ ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യവാന്‍. ബംപറടിച്ച ദിനേശകുമാറിന് കൊല്ലത്ത് താളമേളങ്ങളോടെ സ്വീകരണമൊരുക്കിയിരുന്നു. ദിനേശ് എത്തിയത് ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ്.

വളരെ സന്തോഷം, സ്ഥിരമായി ബംപര്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ദിനേശ്കുമാര്‍ പറഞ്ഞു. ഫാമും ചെറിയ ബിസിനസുമാണ് ജീവിതമാര്‍ഗം. പാവങ്ങളെ സഹായിക്കും, പണം കരുതലോടെ ഉപയോഗിക്കുമെന്നും ദിനേശ് പറഞ്ഞു.

ബംബർ അടിച്ച വിവരം ഇന്നലെ വൈകീട്ടോടെ തന്നെ അറിഞ്ഞിരുന്നതായി ദിനേശ് പറഞ്ഞു. കുടുംബത്തിലൊരു വിവാഹം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് നേരെ വരാമെന്ന് കരുതിയതിനാലാണ് വിവരം പങ്കുവെയ്ക്കാതിരുന്നതെന്ന് ദിനേശ് പറഞ്ഞു.

സ്ഥിരം ബംബർ ലോട്ടറിയെടുക്കുന്ന ആളാണ്. ആദ്യമായാണ് കൊല്ലത്ത് നിന്ന് എടുത്തത്. 10 ടിക്കറ്റ് വെച്ചാണ് എടുക്കുന്നത്. അങ്ങനെ എടുക്കുമ്പോൾ റെയ്റ്റ് കുറച്ച് കിട്ടും. വീട്ടിലുള്ളവർക്ക് തന്നെ ടിക്കറ്റുകളൊക്കെ വീതിച്ച് കൊടുക്കും. ഇത്തവണയും 10 ടിക്കറ്റ് തന്നെ എടുത്തു.

നേരത്തേ 50,000 ഒക്കെ അടിച്ചിട്ടുണ്ട്. 2019 ൽ പൂജാ ബംബർ ഒരു നമ്പറിന് നഷ്ടപ്പെട്ടിരുന്നു. നാട്ടുകാരൊന്നും ലോട്ടറി അടിച്ച വിവരം അറിയില്ല. ഭാര്യയോട് പോലും ഇന്ന് രാവിലെയാണ് വിവരം പറഞ്ഞതെന്ന് ദിനേശ് പറഞ്ഞു.

കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നാണ് ലോട്ടറി എടുത്തത്. ദിനേശ്കുമാര്‍ എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം അടിച്ചത്. സമ്മാനത്തുകയായ ആറുകോടി 18 ലക്ഷം രൂപ ദിനേശ് ദിനേശ് കുമാറിന് ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കാണ്. ഓരോ പരമ്പരകൾക്കും 2 വീതം 10 ലക്ഷമാണു മൂന്നാം സമ്മാനം. 39 ലക്ഷം പൂജാ ബംപർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. സമാശ്വാസ സമ്മാനവും കൊല്ലത്ത് വിറ്റ വിറ്റ ടിക്കറ്റിനാണ്.

Leave A Reply

Your email address will not be published.