Listen live radio

കേരള ക്രിക്കറ്റ് താരം വി ജെ ജോഷിത അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍

after post image
0

- Advertisement -

 

കല്‍പ്പറ്റ: കേരള ക്രിക്കറ്റ് താരം വി ജെ ജോഷിത അണ്ടര്‍19 ഇന്ത്യന്‍ ടീമില്‍. മലേഷ്യയില്‍ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബര്‍ 15 ന് മത്സരങ്ങള്‍ ആരംഭിക്കും. വേള്‍ഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷന്‍ കോച്ച് അമല്‍ ബാബു വിന്റെ കോച്ചിങ് ക്യാമ്പിലൂടെ കെസിഎ അക്കാദമി സെലക്ഷന്‍ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിന്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഉടമസ്ഥതയിലുള്ള കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. കെസിഎയുടെയും വയനാട് അസോസിയേഷന്റെയും പൂര്‍ണ പിന്തുണയാണ് മിന്നുമണിക്കും സജനയ്ക്കും ശേഷം പുതിയ താരത്തിനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമായതെന്ന് ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ പറഞ്ഞു.കേരള ഡ19 ടീം ക്യാപ്റ്റന്‍ ആയിരുന്ന കല്‍പറ്റ സ്വദേശി ജോഷിത ഡ 23 & സീനിയര്‍ ടീം അംഗവുമാണ്. ഈ വര്‍ഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായത്. കഴിഞ്ഞ വര്‍ഷം ഡബ്ലുപിഎല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ന്റെ നെറ്റ് ബൗളര്‍ ആയിരുന്നു.

 

Leave A Reply

Your email address will not be published.