Listen live radio

യുഎസിലെ ഷോപ്പിങ് മോളില്‍ തീപിടിത്തം; വെന്തൊടുങ്ങിയത് അഞ്ഞൂറിലധികം പക്ഷികളും മൃഗങ്ങളും

after post image
0

- Advertisement -

വാഷിങ്ടണ്‍: യുഎസിലെ ഡാലസിലുള്ള ഷോപ്പിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പക്ഷികള്‍ ഉള്‍പ്പെടെ 500 ലധികം മൃഗങ്ങള്‍ ചത്തു. ഷോപ്പിങ് മോളിനകത്തുണ്ടായിരുന്ന പെറ്റ്‌ഷോപ്പിലെ മൃഗങ്ങളാണ് ചത്തത്.

ഷോപ്പിങ് മോളില്‍ തീപിടിത്തമുണ്ടായെങ്കിലും പെറ്റ്‌ഷോപ്പിനകത്തേയ്ക്ക് തീ പടര്‍ന്നിരുന്നില്ല. എന്നാല്‍ തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് ഇവ ചത്തതെന്ന് ഡാലസ് ഫയര്‍ ആന്റ് റെസ്‌ക്യൂ വക്താവ് ജേസണ്‍ ഇവാന്‍സ് പറഞ്ഞു.

തീ പിടിത്തമുണ്ടായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണവിധേയകമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞത്. 45 അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ഡസനോളം മൃഗങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നും ഇവയെ മറ്റൊരു സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങള്‍ പറയുന്നു. ഷോപ്പിങ് മോളിനുള്ളില്‍ നിരവധി ചെറിയ കടകളും ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പൂര്‍ണമായ നാശനഷ്ടം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.