Listen live radio

‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിക്ക് തുടക്കം; ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് 69 സ്ഥാപനങ്ങള്‍

after post image
0

- Advertisement -

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഒരു രാജ്യം, ഒരു സബ്സ്‌ക്രിപ്ഷന്‍’ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. രാജ്യമാകെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും രാജ്യന്തര ജേണലുകള്‍ സൗജന്യമായി ലഭ്യമാക്കുന്നതാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ജേണലുകള്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും ഇത് ലഭിക്കും.

ഒഎന്‍ഒഎസ് പോര്‍ട്ടലില്‍(onos.gov.in) രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ജേണലുകള്‍ സൗജന്യമായി ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്യാനാകില്ല. കേരളത്തില്‍ 69 വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് 6500ഓളം സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേര്‍ന്നുകഴിഞ്ഞു. 2027 വരെ 6,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്.പദ്ധതിക്ക് നവംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. പദ്ധതിക്കായി 6,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളത്. 30 പ്രമുഖ രാജ്യന്തര ജേണല്‍ പ്രസാധകരുടെ 13,000- ത്തോളം വരുന്ന ഇ-ജേണലുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6,300-ലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും.

Leave A Reply

Your email address will not be published.