Listen live radio

ഡല്‍ഹി ആര് പിടിക്കും?; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉച്ചയ്ക്ക്

after post image
0

- Advertisement -

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. അതേസമയം വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നു. മൂന്നാം തവണയും അധികാരം നിലനിര്‍ത്താനുള്ള പ്രചാരണത്തിന് കെജരിവാളാണ് നേതൃത്വം നല്‍കുന്നത്. അതേസമയം കെജരിവാളിനെ കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്. 70 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 29 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപിയും 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസും പുറത്തു വിട്ടിട്ടുണ്ട്

Leave A Reply

Your email address will not be published.