- Advertisement -
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതം പറയുന്ന ചിത്രം എമര്‍ജന്‍സി റിലീസിന് ഒരുങ്ങുകയാണ്. നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്താണ് ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ സിനിമ കാണാനായി താന്‍ പ്രിയങ്ക ഗാന്ധിയെ ക്ഷണിച്ചുവെന്ന് പറയുകയാണ് കങ്കണ.
പാര്‍ലമെന്റില്‍ വച്ച് പ്രിയങ്കയെ കണ്ടപ്പോഴാണ് എമര്‍ജന്‍സി കാണണമെന്നും ചിത്രം ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞത്. ഞാന്‍ പാര്‍ലമെന്റില്‍ വച്ച് പ്രിയങ്ക ഗാന്ധിയെ കണ്ടു. ഞാന്‍ അവരോട് ആദ്യം പറഞ്ഞത്. നിങ്ങള്‍ എമര്‍ജന്‍സി കാണണം എന്നാണ്. അവര്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ചിലപ്പോള്‍ കണ്ടേക്കും എന്നു പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രിയങ്കയോട് പറഞ്ഞു.
‘എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക’: ഹണി റോസിന് പിന്തുണയുമായി സീമ ജി നായർ
വളരെ മാന്യതയോടെയാണ് താന്‍ ഇന്ദിര ഗാന്ധിയെ അവതരിപ്പിച്ചത് എന്നാണ് കങ്കണ പറഞ്ഞത്. ചരിത്രപരമായ ഒരു സംഭവത്തിന്റേയും ഒരു വ്യക്തിയുടേയും വളരെ സെന്‍സിറ്റീവും വിവേകപൂര്‍ണ്ണവുമായ ചിത്രീകരണമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ദിര ഗാന്ധിയെ അന്തസ്സോടെ അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്.- കങ്കണ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തെ ഇന്ദിരഗാന്ധിയുടെ ഭരണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി 17നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.