Listen live radio
ബത്തേരി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച രണ്ടു ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടിക്ക് ബത്തേരിയില്‍ തുടക്കമായി.മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.സ്വച്ഛ ഭാരത അഭിയാന്‍ പോലെയുളള പദ്ധതികളിലൂടെ ബത്തേരി യാഥാര്‍ ത്ഥ്യമാക്കിയ ശുചിത്വ നഗര മാതൃക കൂടുതല്‍ വ്യാപകമാകണമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ വിജയ ത്തിന്റെ ഇരുപത്ത ഞ്ചാം വാര്‍ഷികത്തി ന്റെ ഭാഗമായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന വിപുലമായ ഫോട്ടോ പ്രദര്‍ശനവും നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു.കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംയോജിത ശിശു വികസന പദ്ധതിയു മായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പി ക്കുന്നത്.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഷാമില ജുനൈസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാലി പൗലോസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബിജു കെ.മാത്യു, ടെക് നിക്കല്‍ അസിസ്റ്റന്റ് കെ.എസ്.ബാബു രാജന്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.കാര്‍ഗില്‍ വിജയ ദിനത്തോടനുബന്ധിച്ചള്ള പ്രദര്‍ശനത്തിനു പുറമേ അനീമിയ, സിക്കിള്‍സെല്‍ നിര്‍ണയ ക്യാമ്പ് , ഇന്ത്യ പോസ്റ്റിന്റെ ആധാര്‍ തിരുത്തല്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.