Listen live radio

വന്യമൃഗ ശല്യം :സൗത്ത് വയനാട് ഡി എഫ് ഒ യെ കോണ്‍ഗ്രസ് ഉപരോധിച്ചു

after post image
0

- Advertisement -

 

കല്‍പ്പറ്റ: പെരുന്തട്ട, തുറക്കോട്ട് കുന്ന് പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിലും പ്രതിഷേധിച്ച് കല്‍പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമനെ ഉപരോധിച്ചു. ഈ വിഷയങ്ങള്‍ ഉന്നയിച്ചു മുന്‍പു നടത്തിയ റോഡ് ഉപരോധ സമരത്തെ തുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാമെന്നും വന്യമൃഗങ്ങളെ പിടികൂടാന്‍ കൂടുതല്‍ കൂടുകള്‍ വയ്ക്കാമെന്നും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കാത്തതിനെ തുടര്‍ന്നാണ് സൗത്ത് ഡി എഫ് ഒ ഓഫിസ് ഉപരോധിച്ചത്.കെപിസിസി മെമ്പര്‍ പി പി ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അധ്യക്ഷനായിരുന്നു.

തുടര്‍ന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമനുമായുള്ള ചര്‍ച്ചയില്‍ അടിയന്തരമായി എട്ട് സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും, അഡീഷണലായി ഒരു കൂടു കൂടി സ്ഥാപിക്കാനും, ജനകീയ തിരച്ചില്‍ നടത്തി മയക്കുവെടി വയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തരമായി നടപ്പിലാക്കുമെന്നും ഉറപ്പു നല്‍കിയതോടെ ഉപരോധ സമരം അവസാനിപ്പിച്ചു. ടി ജെ ഐസക്, പി വിനോദ് കുമാര്‍, കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ അജിത, ആയിഷ പള്ളിയാല്‍, പി രാജാറാണി, എസ് മണി,പി കെ മുരളി, സുബൈര്‍ ഓണിവയല്‍, മുഹമ്മദ് ഫെബിന്‍, ലത്തീഫ് മാടായി, സതീഷ് കുമാര്‍, വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.