Listen live radio

ആസൂത്രണ വിലയിരുത്തല്‍ യോഗം നടത്തി

after post image
0

- Advertisement -

 

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കദുരിത ബാധിതര്‍ക്കായി നടപ്പിലാക്കിവരുന്ന വിവിധ ദുരിതാശ്വാസ പുനരധിവാസ പദ്ധതികളെ കുറിച്ച് വിലയിരുത്തുവാനും തുടര്‍ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി പദ്ധതിക്ക് നേതൃത്വം നല്‍കുന്ന വിവിധ ഏജന്‍സികളുടെ യോഗം വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ചേര്‍ന്നു. യോഗത്തില്‍ കാരിത്താസ് ഇന്ത്യ,കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കാത്തലിക് റിലീഫ് സര്‍വീസ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ് സുല്‍ത്താന്‍ ബത്തേരി, ജീവന കോഴിക്കോട് ,സെന്റര്‍ ഫോര്‍ ഓവര്‍ ഓള്‍ ഡെവലൊപ്‌മെന്റ് എന്നിവയിലെ പ്രതിനിതികള്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ. ജേക്കബ് മാവുങ്കല്‍ അദ്ധ്യക്ഷതയില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ. ആന്റണി ഫെര്‍ണാഡന്‍സ് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ സഭ കഴിഞ്ഞ 05 മാസങ്ങളില്‍ നടപ്പിലാക്കിയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ 18000 ല്‍ അധികം കുടുബങ്ങള്‍ക്ക് പതിനാല് കോടിയില്‍ അധികം രൂപയുടെ സഹായം ചെയ്യുവാന്‍ സാധിച്ചു എന്ന് യോഗം വിലയിരുത്തി.

തുടര്‍ന്നുള്ള ആറ് മാസം കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശ്ശിക്കുന്ന ഭവന നിര്‍മ്മാണം, ഉപജീവന പദ്ധതികള്‍, കൗണ്‍സിലിംഗ് സഹായം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ.ജിനോജ് പാലത്തടത്തില്‍ , ശ്രെയസ് ബത്തേരി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ഡേവിഡ് ആലുങ്കല്‍, ജീവന എക്‌സിക്യൂട്ടിവ് ഡയറക്ര്‍ റവ. ഫാ. ആല്‍ബര്‍ട്ട് വി സി, സെന്റര്‍ ഫോര്‍ ഓവര്‍ ഓള്‍ ഡെവലൊപ്‌മെന്റ് താമരശ്ശേരി ഡയറക്ടര്‍ റെവ.ഫാ. സായി പാലകുളങ്ങര, കാത്തലിക് റിലീഫ് സര്‍വീസ് സൗത്ത് ഇന്ത്യ ഓപ്പറേഷന്‍സ് ഹെഡ് ജോമി ജോസഫ്, കാരിത്താസ് ഇന്ത്യ ടീം ലീഡര്‍ ഡോക്ടര്‍ വി. ആര്‍.ഹരിദാസ്, കാത്തലിക് റിലീഫ് സര്‍വ്വീസ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് പി.കെ.കുര്യന്‍ , ഫിനാന്‍സ് ഓഫീസര്‍ വര്‍ഗ്ഗീസ് സി.ജെ, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി, ഡോക്യൂമെന്റഷന്‍ ഓഫീസര്‍ ഡോക്ടര്‍ ദിലീഷ് വര്‍ഗീസ് എന്നിവര്‍ വിലയിരുത്തല്‍ നടത്തി സംസാരിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം പ്രോഗ്രാം മാനേജര്‍ കെ .ഡി ജോസഫ്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ, ശ്രെയസ് പ്രോഗ്രാം മാനേജര്‍ ഷാജി കെ പി, ഷാജി കെ വി, ജീവന പ്രോഗ്രാം മാനേജര്‍ വിനീത, ഡി ഒ ഡി താമരശ്ശേരി പ്രോഗ്രാം ഓഫീസര്‍ സിദ്ധാര്‍ഥ് എസ് നാഥ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.