Listen live radio
ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവകേരളം മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കെ.എസ്.ഡബ്ല്യൂ.എം.പി, ആര്‍ജിഎസ്എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതുവര്‍ഷത്തില്‍ ജില്ലയില്‍ ആരംഭിച്ച വലിച്ചെറിയല്‍ വിരുദ്ധ വാരം പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ ഏഴുവരെയായിരുന്നു വലിച്ചെറിയല്‍ വിരുദ്ധ വാരം ക്യാമ്പയിന്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപന-വാര്‍ഡ് തലത്തില്‍ നിര്‍വഹണ സമിതി യോഗം ചേര്‍ന്ന് വലിച്ചെറിയല്‍ മുക്തവാരവുമായി വിവിധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയത്. തദ്ദേശ സ്ഥാപന പരിധികളിലെ മുഴുവന്‍ സംഘടനകളുടെയും പങ്കാളിത്തമുറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവര്‍ത്തന പരിപാടി തയാറാക്കി ജനകീയ സമിതികളെ ചുമതലപ്പെടുത്തി.പാഴ്വസ്തുക്കള്‍ വലിച്ചെറിയുന്നതിനെതിരെ പൊതുബോധം സൃഷ്ടിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സിഗ്‌നേച്ചര്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു.
പാഴ് വസ്തുക്കള്‍ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മാലിന്യ നിക്ഷേപം തടയാനുള്ള ഉത്തരവാദിത്തം സമീപവാസികള്‍ക്ക് നല്‍കുകയും ചെയ്തു. വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, സ്‌കൂളുകള്‍, അസോസിയേഷനുകള്‍ ക്യാമ്പയിനുമായി സഹകരിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ ജില്ലാ തലം മുതല്‍ പ്രാദേശിക ഓഫിസ് തല വരെ വലിച്ചെറിയില്‍ വിരുദ്ധ വാരം ക്യാമ്പയിനില്‍ ഓഫീസുകള്‍ ഹരിത ഓഫിസ് ആയി പ്രഖ്യാപിച്ചു. ജില്ലയില്‍ ക്യാമ്പെയിന്റെ ഭാഗമായി 213 പരിപാടികള്‍ നടത്തുകയും 146 സ്ഥലങ്ങളില്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. എല്ലാ ബസ് സ്റ്റാന്റുകളിലും മിഠായി കവറുകള്‍, ടിക്കറ്റുകള്‍ വലിച്ചെറിയല്‍ തടയുന്നതിന് ടിക്കറ്റ് ബിന്നുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.