Listen live radio

ബസ്സ് സര്‍വ്വീസിനെതിരെ വ്യാജ പരാതി, ജനങ്ങള്‍ ദുരിതത്തില്‍

after post image
0

- Advertisement -

 

മാനന്തവാടി: മാനന്തവാടി വിമല നഗര്‍,,മുതിരേരി,യവനാര്‍കുളം, കാട്ടി മൂല, വാളാട് ഇരുമനത്തുര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് അനുമതി ലഭിച്ച സ്വകാര്യ ബസ്സ് സര്‍വ്വീസിന് എതിരെ ചില വ്യക്തികള്‍ ആര്‍ ടി ഒ യ്ക്ക് വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍വിസ് ആരംഭിച്ചിട്ടില്ല. ജനുവരി ഒന്ന് മുതല്‍ സര്‍വിസ് നടത്തേണ്ടുന്ന ബസ്സാണ് പരാതിയെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിയത്താത്. സര്‍വീസ് നടത്തുന്നതിന് ടൈം ഷെഡ്യൂള്‍ അനുവദിച്ചതുമാണ്. വ്യാജ പരാതിയുടെ പേരില്‍ ആര്‍.ടി ഒ ബസ്സ് സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നില്ല.മാനന്തവാടിയില്‍ നിന്ന് ഒഴക്കോടി,വിമല നഗര്‍, ഉദയഗിരി, തിടങ്ങഴി, കഴുകോട്ടുര്‍, മുതിരേരി,യവനാര്‍കുളം, കാട്ടി മൂല, വാളാട് എച്ച്.എസ് വഴി ഇരു മനത്തുരിലേക്ക് അഞ്ച് ട്രിപ്പുമളാണ് അനുവദിച്ചത്. വാര്‍ത്ത സമ്മേളനത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ കോമ്പി, ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, അബ്രാഹം എറത്ത്, മാത്യു മംഗലത്ത്, മത്തച്ചന്‍ കെ.കെ എന്നിവര്‍ പങ്കെടുത്തു

ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ ബസ്സ് സര്‍വീസ് ഉടന്‍ ആരംഭിക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കണം. ഏറ്റവും യാത്ര ദുരിതമനുഭവിക്കുന്ന പ്രദേശമാണിത്. വൈകുന്നേരം 5.20 കഴിഞ്ഞാല്‍ കഴുക്കോട്ടുര്‍, മുതിരേരി,യവനാര്‍കുളം ഭാഗങ്ങളിലേക്ക് ബസ്സ് സര്‍വിസ് ഇല്ലത്തതിന് പരിഹാരമാണ് പുതിയ സര്‍വിസ്.വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് പ്രയോജനകരമായ സര്‍വീസ് ഉടന്‍ ആരംഭിക്കുന്നതിന് ആര്‍ ടി ഒ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, ആര്‍.ടി ഒ എന്നിവര്‍ക്ക് നിവേദനം നല്‍കുന്നതിനും ബസ്സ് സര്‍വിസ് ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയാല്‍ ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങുന്നതിനും തിരുമാനച്ചതായി യവനാര്‍കുളം ഇരുമനത്തൂര്‍ പാസ്സാഞ്ചേഴ്‌സ് അസ്സോസിയേഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഒരു നാടിന്റെ പുരോഗതിക്ക് ഭാഗമാകുന്ന ബസ് സര്‍വീസിന് എതിരെ വ്യാജ പരാതി നല്‍കിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അധികൃതര്‍ സത്യാവസ്ഥ മനസ്സിലാക്കി ബസ്സ് സര്‍വീസിന് ഉടന്‍ അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.