Listen live radio
ആത്മഹത്യാ പ്രേരണാക്കേസില്‍ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെയും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അറസ്റ്റ് വൈകരുത്. ഒരുനിമിഷം എംഎല്‍എയായി തുടരാന്‍ ബാലകൃഷ്ണന് അര്‍ഹതയില്ല. മരണം ആത്മഹത്യയല്ല, ഇരട്ടക്കൊലപാതകമാണെന്ന് തെളിഞ്ഞു.ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോള്‍തന്നെ രാജിവയ്‌ക്കേണ്ട ധാര്‍മീക, രാഷ്ട്രീയ ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ തയ്യാറായില്ല. കേസില്‍ അറസ്റ്റ് ഉറപ്പാണ്. ഈ സാഹചര്യത്തിലെങ്കിലും രാജിവച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കും.വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ചാലും ബാധ്യത ഏറ്റെടുത്താലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രക്ഷപ്പെടാനാകില്ല. കോഴ വാങ്ങിയ നേതാക്കളെ രക്ഷിക്കാന്‍ കെപിസിസിക്ക് ആകില്ല.എല്ലാവരും നിയമത്തിന് മുമ്പില്‍വരും. കോണ്‍ഗ്രസ് നേതാക്കളുടെ കോഴയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷവുമുണ്ട്.
എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ മൊഴികളാണുള്ളത്. ആരെല്ലാമാണ് പണം വാങ്ങിച്ചതെന്നും എങ്ങിനെയാണ് വീതിച്ചതെന്നെല്ലാം ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ബാധ്യത ഏറ്റെടുക്കാമെന്ന വാഗ്ദാനം നല്‍കി തല്‍ക്കാലം കുടുംബത്തെ വശത്താക്കാന്‍ ശ്രമിച്ചാലും കേസ് ശക്തമായി നിലനില്‍ക്കും. ആത്മഹത്യാ പ്രേരണക്കേസിലേയും കോഴക്കേസിലേയും മുഴുവന്‍ പ്രതികളും അഴിക്കുള്ളിലാകും. ധാര്‍മിതയുണ്ടെങ്കില്‍ അറസ്റ്റിലായി ജയിലില്‍പോകുമുമ്പ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.