Listen live radio
വയനാട് ജില്ലാ ട്രഷററും മകനും ജീവനൊടുക്കിയ സംഭവം; പ്രിയങ്ക ഗാന്ധിയുടെ മൗനം ആശ്ചര്യപ്പെടുത്തുന്നു: ബിനോയ് വിശ്വം

- Advertisement -
കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി പുലര്‍ത്തുന്ന മൗനം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറിബിനോയ് വിശ്വം. മനഃസാക്ഷിയുള്ള ഏവരെയും ഞെട്ടിച്ച സംഭവമാണിത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ പ്രസിഡന്റും എംഎല്‍എയും ഒളിവില്‍ പോയിരിക്കുന്നു.കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തിയ ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വഞ്ചനയുടെയും കഥകളാണ് കോണ്‍ഗ്രസിന്റെ ജില്ലാ ട്രഷററായിരുന്ന ആയിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയിലൂടെ പുറത്തുവന്നത്.അദ്ദേഹം എഴുതിയ കത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നവരാണ് ഇപ്പോള്‍ ഒളിവില്‍ പോയിട്ടുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍.
താന്‍ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തിലെ പാര്‍ട്ടിയുടെ സമുന്നത നേതൃത്വത്തിനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപത്തെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഇതുവരെ വയനാടിന്റെ എം.പി തയ്യാറായിട്ടില്ല.തലയണയ്ക്കുള്ളില്‍ നോട്ടുകെട്ടുകള്‍ സൂക്ഷിച്ച മുന്‍കേന്ദ്ര ടെലകോം മന്ത്രി സുഖ്‌റാമിന്റെ പാരമ്പര്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി മോചിപ്പിക്കുമെന്ന് വിശ്വസിച്ചവര്‍ ആ പാര്‍ട്ടിയില്‍ എങ്കിലും ഏറെയുണ്ട്. അവരുടെയെല്ലാം കണ്ണ് തുറപ്പിക്കുന്ന സംഭവഗതികളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.