Listen live radio
- Advertisement -
കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ മന്ത്രി ഒ.ആര്‍.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തില്‍ അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നുന്ന രീതികള്‍ ഇന്ന് ആവശ്യമാണ്. ജീവിതത്തില്‍ വിദ്യാലയം നല്‍കിയ ഊര്‍ജവും മാര്‍ഗദര്‍ശനവും എന്നും മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.വയനാട് എം.പി പ്രിയങ്ക ഗാന്ധി സുവര്‍ണ ജൂബിലി ശബ്ദ സന്ദേശം നല്‍കി. എം എല്‍ എ അഡ്വ.ടി.സിദ്ദിഖ് ശബ്ദ സന്ദേശം നല്‍കി.എട്ടാം ക്ലാസ് മുതല്‍ പ്ലസ്റ്റു വരെയുള്ള വിദ്യാലയത്തിന്റെ വികാസത്തിനു വേണ്ടിയുള്ള അമ്പത് പരിപാടികള്‍ ഒരു വര്‍ഷം കൊണ്ട് നടത്തും. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍, പരിസ്ഥിതി തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ സൂക്ഷ്മതലത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
രണ്ടായിരത്തി ഇരുപത്താറ് ജനുവരിയില്‍ സമാപനം നടക്കുമ്പോഴേക്കും വിദ്യാലയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് മുന്നില്‍ വെച്ചിരിക്കുന്നത്. പത്താം ക്ലാസ്സിലെ ആദ്യബാച്ചുകാര്‍, വിദ്യാലയ ശില്പികള്‍, സ്ഥാപക കമ്മിറ്റി അംഗങ്ങള്‍, കലാകായിക രംഗത്തെ പ്രതിഭകള്‍, വിവിധ മേളകളിലെ വിജയികള്‍, അക്കാദമിക മികവ് കാണിച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സമീപത്തുള്ള റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ദൃശ്യവിരുന്ന് അവിസ്മരണീയമായി. വിദ്യാലയ ചരിത്രം വിളിച്ചോതിയ സ്വാഗത ഗാനം അമ്പത് അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ചു.കലാപ്രകടനങ്ങള്‍ക്ക് ശേഷം നടന്ന ഗാനമേളയും ഉച്ചക്കും രാത്രിയും വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. സിഗ്നച്ചര്‍ ക്യാമ്പേന്‍, അമ്പത് വൃക്ഷങ്ങള്‍നടുന്നതിന്റെ തുടക്കം, വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥിയായ സിബിച്ചനെ ആദരിക്കല്‍ തുടങ്ങിയവയും നടന്നു.ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.ബി. നസീമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിഷ ചേനോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിഷ .കെ, സീനത്ത് തന്‍വീര്‍ തുടങ്ങിയവരും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എ. ഇ. ഒ. ജോയി വി.സ്‌കറിയ ,സംഘാടക സമിതി കോര്‍ഡിനേറ്റര്‍ പി.സി.മജിദ്, പിടിഎ പ്രസിഡണ്ട് പി.വി.സജീവന്‍, മദര്‍ പി ടി എ പ്രസിഡണ്ട് ഷക്കീല, എസ്.എം.സി.ചെയര്‍മാന്‍ ടി ടി ജോസഫ്, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ബിപിഒ കൊച്ചുത്രേസ്യ എം.പി., ഒ.സി ഇമ്മാനുവല്‍, സാലി മാത്യു, പ്രിയ പ്രസാദ്, ഷീജ.പി.ഡി, ഷിബു കുറുമ്പേമഠം, ഡോ.അമ്പി ചിറയില്‍, എ. അനന്തകൃഷ്ണഗൗഡര്‍, ടി.എസ്.സുരേഷ്, എന്‍.കുഞ്ഞമദ്, പള്ളിയറ രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.പി.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഗഫൂര്‍ എം.പി നന്ദിയും പറഞ്ഞു.